Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Aashirvad Cinemas to collaborate with Hombale Films for Empuraan
cancel

കെ.ജി.എഫ്, കാന്താര ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക്

text_fields
bookmark_border
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ നിർമാണപങ്കാളിയായാണ് ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക് എത്തുന്നത്

കെ.ജി.എഫ്, കാന്താര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ നിർമാണപങ്കാളിയായാണ് ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിനൊപ്പം കൈകോർക്കുമെന്ന് ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കെ.ജി.എഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നാണ് ഹോംബാലെ ഫിലിംസ്. മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എംപുരാൻ’. ഹിറ്റ് സിനിമയായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണിത്. എംപുരാന്റെ ചിത്രീകരണം മേയ് അവസാന ആഴ്ചയോടെ മധുരയിൽ ആരംഭിക്കുമെന്നാണ് സൂചന.

മുരളി ഗോപിയാണ് എംപുരാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ‘സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും’- പൃഥ്വിരാജ് പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aashirvad Cinemas to collaborate with Hombale Films for Empuraan
Next Story