ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശം ഇനി ആശിർവാദ് സിനിമാസിനല്ല; പ്രസ്താവന പുറത്തുവിട്ട് ആമസോൺ പ്രൈം
text_fieldsലോകമെമ്പാടുമുള്ള മലയാളി പ്രേഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു മുഖം നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ഏപ്രിൽ 2ന് പുറത്തിറങ്ങാൻ ഒരുങ്ങിയ ചിത്രത്തിന്‍റെ റിലീസ് മെയ് 21ലേക്ക് മറ്റിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്.
ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ച് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വിഡിയോസ് സ്വന്തമാക്കി. ചിത്രം ഒ.ടി.ടി റിലീസിലേക്കെത്തുമ്പോൾ ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്നും ആമസോൺ പ്രസ്താവനയിൽ പറയുന്നു.
2021 ഫെബ്രുവരി 19നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ തന്നെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ദൃശ്യം രണ്ടാം ഭാഗം വീണ്ടും തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 10ന് ചിത്രം തിയറ്ററിൽ കാണാൻ ആകും. ഇന്ത്യയിൽ മാത്രമാകും രണ്ടാം ഭാഗം റിലീസിന് എത്തുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിന് മുമ്പ് ചിത്രം തിയറ്ററിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.
മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

