ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം: ‘ഹലോ ഡിയർ’ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്
text_fieldsആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമിച്ച്, ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഹലോ ഡിയർ’ എന്ന് നാമകരണം ചെയ്തു. ചിത്രത്തിന്റെ ടൈറ്റിലും കൗതുകം ജനിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവതലമുറയുടെ ഹരമായി മാറിയ സംഗീത് പ്രതാപും മമിതാ ബൈജുവുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂർണമായും റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലൂടെ യൂത്തിന്റെ വികാരവിചാരങ്ങളെ തികച്ചും രസകരമായ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വൻ വിജയം നേടിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘മജോ പത്രോസിന്റെ പടവുകൾ’ എന്നീ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ചിത്രീകരണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓണത്തിനു ശേഷം ചിത്രത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയാകും. ഇതിനോടൊപ്പം, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ജോലികളും സമാപനത്തോടടുക്കുകയാണ്. ഈ ചിത്രം വരുന്ന ക്രിസ്മസിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്ക് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റിങ്: ചമൻ ചാക്കോ,കലാസംവിധാനം: നിമിഷ് എം. താനൂർ,മേക്കപ്പ്: റോണക്സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ,അസോസിയേറ്റ് ഡയറക്ടർമാർ: അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി,സ്റ്റിൽസ്: ബിജിത്ത് ധർമ്മടം,സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്,ഫിനാൻസ് കൺട്രോളർ: ശിവകുമാർ പെരുമുണ്ട,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്,കോ-പ്രൊഡ്യൂസർ: അരുൺ ഡി. ജോസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ,പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ.കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാകുന്ന ‘ഹലോ ഡിയർ’ സെൻട്രൽ പിക്ചേഴ്സ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

