Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് തുടങ്ങി; ഫസ്റ്റ് ലുക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
cancel

നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് തുടങ്ങി; ഫസ്റ്റ് ലുക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

text_fields
bookmark_border

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് സിനിമയുടെ മുഴുവന്‍ ടൈറ്റില്‍.

കറുത്ത കാറില്‍ നിന്ന് മോഹന്‍ലാൽ പുറത്തിറങ്ങുന്നതാണ് പോസ്റ്ററിലുള്ളത്. 'വില്ലൻ' എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പതിനെട്ട് കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2255 നമ്പറുള്ള കറുത്ത വിന്‍റേജ് ബെൻസ് കാറായിരിക്കും സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുക.

നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യം നിര്‍വ്വഹിക്കാനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aaraattu First look out
Next Story