Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാന്‍റെ 'സിത്താരെ സമീൻ പർ' റിലീസിന് ശേഷം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യില്ല

text_fields
bookmark_border
sithare zameen par
cancel

ആമിർ ഖാൻ പുതിയ ചിത്രവുമായി തിരിച്ചെത്തിയിരിക്കുന്നു. 2007ൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ തുടർച്ചയായ സിത്താരെ സമീൻ പറിലൂടെ. 2025 ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തും. പ്രണയവും ചിരിയും വികാരങ്ങളും നിറഞ്ഞതായിരിക്കും ചിത്രമെന്ന് ആദ്യ പോസ്റ്റർ വ്യക്തമാക്കുന്നു. താരേ സമീൻ പർ കഥയും സംവിധാനവും നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ്.

താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.

നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് ആമിർ ഖാൻ പദ്ധതിയിടുന്നു. പകരം, തിയറ്ററുകളിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം, പേ-പെർ-വ്യൂ മോഡലിൽ ചിത്രം യൂട്യൂബിൽ വന്നേക്കാം. അതായത്, സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലാതെ തന്നെ ആളുകൾക്ക് ഒരു തവണ പണമടച്ച് വീട്ടിലിരുന്ന് ചിത്രം കാണാൻ കഴിയും. പെട്ടെന്ന് ഒ.ടി.ടി റിലീസുകൾ വരുന്നതോടെ ആളുകൾ തിയറ്ററുകളിൽ പോകുന്നത് നിർത്തുമെന്ന് ആമിർ കരുതുന്നു. സിനിമ കാണുന്ന ശീലം തിരികെ കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ യൂട്യൂബ് പദ്ധതി വിജയിച്ചാൽ, ഇന്ത്യയിൽ സിനിമകൾ റിലീസ് ചെയ്യുന്ന രീതി തന്നെ മാറ്റിയേക്കാം.

സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് നടൻ പറഞ്ഞു. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' ആമിർ പറഞ്ഞിരുന്നു. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan's 'Sitare Zameen Par' will not be streamed on OTT after its release
Next Story