നടൻ ആമിർ ഖാന്റെ അമ്മ സീനത് ഹുസൈന് ഹൃദയാഘാതം
text_fieldsആമിർ ഖാന്റ മാതാവ് സീനത് ഹുസൈന് ഹൃദയാഘാതം. നടന്റെ മുംബൈയിലെ വസതിയായ പഞ്ചഗണിയിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മകനോടൊപ്പം ദീപാവലി ആഘോഷിക്കാനായി മുംബൈയിൽ എത്തിയതായിരുന്നു. ആശുപത്രിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അന്തരിച്ച ചലച്ചിത്രകാരൻ താഹിർ ഹുസൈന്റെ ഭാര്യയാണ് സീനത്. ഈ വർഷം ജൂണിലായിരുന്നു സീനത്തിന്റെ പിറന്നാൾ. ആമിർ ഖാന്റെ മുൻഭാര്യ കിരൺ റാവുവും മകൻ ആസാദും പിറന്നാൾ ആഘോഷത്തിന് പങ്കെടുത്തിരുന്നു. അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ആമിർ ഖാനുള്ളത്. അമ്മക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ താൻ ശ്രമിക്കാറുണ്ടെന്ന് ലാൽ സിങ് ഛദ്ദയുടെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

