Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ആമിർ ഖാന്റെ മകൾ ഇറ വിവാഹിതയാവുന്നു

text_fields
bookmark_border
ആമിർ ഖാന്റേയും നിർമാതാവ് റീന ദത്തയുടേയും മകളാണ് ഇറ
Aamir Khan
cancel

ടൻ ആമിർ ഖാനെ പോലെ തന്നെ മകൾ ഇറ ഖാനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഫിറ്റ്നസ് പരിശീലകൻ നൂപുർ ശിഖറാണ് വരൻ. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആമിർ ഖാന്റേയും ആദ്യ ഭാര്യ റീന ദത്തയുടേയും മകളാണ് ഇറ. ചടങ്ങിൽ റീന ദത്ത, കിരൺ റാവു, ഇമ്രാൻ ഖാൻ, മൻസൂർ ഖാൻ എന്നിവരും പങ്കെടുത്തു.

കുറച്ച് മാസങ്ങൾക്ക് മുൻപ് ഇറയോട് വിവാഹഭ്യാർഥന നടത്തുന്നതിന്റെ വിഡിയോ നൂപുർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതെ 'അവൾ യെസ് പറഞ്ഞു' എന്ന് കുറിച്ച് കൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. എന്നാൽ വിവാഹ തീയതിയോ മറ്റു വിവരങ്ങളൊന്നും താരകുടുംബം പുറത്ത് വിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan's daughter Ira Khan Wedding Soon
Next Story