ആമിർ ഖാന്റെ സന്തോഷത്തിൽ മകൾ ഇറ ഖാനും; ആകാംക്ഷ പങ്കുവെച്ച് താരപുത്രി
text_fieldsവിവാദങ്ങളുടേയും വിമർശനങ്ങളുടേയും അകമ്പടിയോടെയാണ് ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തുന്നത്. ബഹിഷ്കരിക്കാൻ ഒരു കൂട്ടർ ആഹ്വാനം ചെയ്യുമ്പോഴും ചിത്രം നൽകുന്ന പ്രതിക്ഷ വളരെ വലുതാണ്. നാല് വർഷത്തിന് ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം പ്രദർശനത്തിനെത്തുന്നത്.
സിനിമക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനം ഒരു വശത്ത് തകൃതിയായി നടക്കുമ്പോൾ പിതാവിന്റെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മകൾ ഇറ ഖാൻ. റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊണ്ടാണ് ആകാംക്ഷ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ബുക്ക് മൈ ഷോയുടെ ലിങ്കും ഇറ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചേർത്തിട്ടുണ്ട്.
ഓഗസ്റ്റ് 11നാണ് ലാൽ സിങ് ഛദ്ദ പ്രദർശനത്തിനെത്തുന്നത്. 1994-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണിത്. നടി കരീന കപൂറാണ് നായിക. തെലുങ്ക് താരം നാഗ ചൈതന്യയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.