
ജമ്മു-കശ്മീരിെൻറ പുതിയ ചലച്ചിത്ര നയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ആമിർഖാൻ
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ താഴ്വരയിൽ സിനിമാ ചിത്രീകരണം അനുവദിച്ച ഭരണകൂടത്തിെന്റ പുതിയ ചലച്ചിത്ര നയത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. സിനിമമേഖലക്കാകമാനം സന്തോഷത്തിെന്റ നിമിഷങ്ങളാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇതിന് വഴിയൊരുക്കിയ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ നന്ദി അറിയിച്ചു.
സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ സാന്നിധ്യത്തിൽ 'ജമ്മു -കശ്മീർ ഫിലിം പോളിസി -2021' ന് വ്യാഴാഴ്ച സിൻഹ ആരംഭം കുറിച്ചിരുന്നു. ചലച്ചിത്ര മേഖലയിലുള്ളവരുടെ പ്രഥമ ലക്ഷ്യസ്ഥാനമാക്കി കശ്മീരിനെ മാറ്റിയെടുക്കുകയാണ് ഈ നയത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
ആമിർ ഖാൻ അഭിനയിക്കുന്ന 'ലാൽ സിങ് ഛദ്ദ'യുടെ ചിത്രീകരണം ഇവിടെ നടന്നുവരുകയാണ്. ഭരണകൂടവും പൊലീസും മറ്റെല്ലാ ഏജൻസികളും നല്ല രീതിയിൽ സഹകരിക്കുന്നതായി ഖാൻ പറഞ്ഞു. തങ്ങളുടെ സംഘത്തിനുമേൽ സ്നേഹം ചൊരിയുന്ന താഴ്വരയിലെ സാധാരണക്കാർക്കും നടൻ നന്ദി അറിയിച്ചു.