Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമധുര പലഹാരങ്ങളുമായി...

മധുര പലഹാരങ്ങളുമായി മുംബൈ ബി.ജെ.പി മേധാവി ആശിഷ് ഷെലാറിന്റെ വസതിയിൽ ആമിർ ഖാൻ! ഗണേശ ചതുർഥി ആഘോഷം- വിഡിയോ

text_fields
bookmark_border
Aamir Khan visits Mumbai BJP presidents house for Ganpati darshan with sweets
cancel

മുംബൈ ബി.ജെ.പി മേധാവി ആശിഷ് ഷെലാറിനൊപ്പം ഗണേശ ചതുർഥി ആഘോഷിച്ച് നടൻ ആമിർ ഖാൻ. മുംബൈയിലുള്ള വസതിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആമിർ എത്തിയത്. നടന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വെളള നിറത്തിലുള്ള കുർത്ത ധരിച്ച് മധുര പലഹാരങ്ങളുമായാണ് നടൻ ആശിഷ് ഷെലാറിന്റെ വസതിയിൽ എത്തിയത്.

ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. അടുത്തൊന്നും സിനിമയിലേക്കില്ലെന്ന് നടൻ അറിയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇടവേളയെന്നും ഇപ്പോൾ ഇതാണ് താൻ ആഗ്രഹിക്കുന്നതും നടൻ അടുത്തിടെ പങ്കെടുത്ത സിനിമ പ്രമേഷനിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞു. കൂടാതെ മാനസികമായി തയാറാകുമ്പോൾ ഉറപ്പായും സിനിമ ചെയ്യുമെന്നും നടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

രേവതി സംവിധാനം ചെയ്തസലാം വെങ്കി എന്ന ചിത്രത്തിൽ ആമിർ അതിഥി വേഷത്തിൽ എത്തിയിരുന്നു. ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിലാണ് ആമിർ ഒടുവിൽ നായകനായി അഭിനയിച്ചത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയി. കൂടാതെ നടനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സ്ഓഫിസിൽ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khan
News Summary - Aamir Khan visits Mumbai BJP president's house for Ganpati darshan with sweets
Next Story