Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാ​െൻറ 'ലാൽ സിങ്​ ഛദ്ദ'യുടെ പുതിയ ലൊ​ക്കേഷൻ തുർക്കി; ചിത്രീകരണം ഒക്​ടോബറിൽ

text_fields
bookmark_border
ആമിർ ഖാ​െൻറ ലാൽ സിങ്​ ഛദ്ദയുടെ പുതിയ ലൊ​ക്കേഷൻ തുർക്കി; ചിത്രീകരണം ഒക്​ടോബറിൽ
cancel
camera_alt

പുതിയ സിനിമയുടെ ചിത്രീകരണത്തി​െൻറ മു​ന്നൊരുക്കങ്ങൾക്കായി തുർക്കിയിലെത്തിയ ആമിർ ഖാൻ ആരാധകർക്കൊപ്പം

മുംബൈ: ബോളിവുഡ്​ സൂപ്പർതാരം ആമിർ ഖാനി​െൻറ പുതിയ ചിത്രമായ 'ലാൽ സിങ്​ ഛദ്ദ'യുടെ ബാക്കി ചിത്രീകരണം തുർക്കിയിൽ നടക്കും. കോവിഡ്​ ലോക്​ഡൗൺ മൂലം ഇന്ത്യയിലെ ചി​ത്രീകരണം മുടങ്ങിയ സാഹചര്യത്തിലാണിത്​. തുർക്കിയിലെ നിഗ്​ഡ്​ പ്രവിശ്യയിലെ ചമാർദു ജില്ലയിലെ ഡെമിർകഹിക്​ പർവതനിരയിൽ ഒക്​ടോബറിൽ ചിത്രീകരണം ആരംഭിക്കും. 300 പേരാണ്​ ഷൂട്ടിങ്​ സംഘത്തിലുണ്ടാകുക. 45 ദിവസത്തെ ഷൂട്ടിങ്​ ആണ്​ തുർക്കിയിലുള്ളത്​. ഇസ്​തംബൂൾ, അദാന എന്നിവിടങ്ങിലും ചിത്രീകരണമുണ്ടാകും. ഇൗവർഷം ഡിസംബർ 25നാണ്​ ആദ്യം ചിത്രത്തി​െൻറ റിലീസ്​ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, ചിത്രീകരണം നീണ്ടയോടെ റിലീസ്​ 2021 ഡിസംബർ 25ലേക്ക്​ മാറ്റിയിട്ടുണ്ട്​.

ആമിറി​െൻറ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചി​ത്രമാണ്​ ഹോളിവുഡ്​ സൂപ്പർ ഹിറ്റ്​ 'ഫോറസ്​റ്റ്​ ഗംപി'​െൻറ റീമേക്ക്​ ആയ 'ലാൽ സിങ്​ ഛദ്ദ'. അമൃത്​സർ, ഛണ്ഡീഗഡ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കു​േമ്പാളാണ്​ കോവിഡ്​ വില്ലനായത്​. തുടർന്ന്​ ഇന്ത്യയിലെ മലനിരകളുമായി സാദൃശ്യം ഉള്ളതുകൊണ്ട്​​ ഡെമിർകഹിക്​ മലനിര ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു​. ഒരു യുദ്ധരംഗമടക്കം ഇവിടെ ചിത്രീകരിക്കാനാണ്​ ആലോചന.


ആമിർ ഖാൻ നിർമിച്ച 'സീക്രട്ട്​ സൂപ്പർ സ്​റ്റാർ' സംവിധാനം ചെയ്​ത അദ്വൈത്​ ചന്ദൻ ആണ്​ സിനിമയുടെ സംവിധായകൻ.കരീന കപൂർ ആണ്​ നായിക. ചിത്രീകരണത്തിന്​ മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി തുർക്കിയിലെത്തിയ ആമിറിനെ ആരാധകർ ആവേശത്തോടെ വരവേറ്റു. ഷൂട്ടിങ്​ സംഘത്തിന്​ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന്​ നിഗ്​ഡ്​ ഗവർണർ യിൽമാസ്​ സിംസെക്​ പറഞ്ഞു.

1986ൽ പുറത്തിറങ്ങിയ വിൻസ്​റ്റൺ ഗ്രൂമി​െൻറ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബർട്ട് സെമാക്കിസ് അതേ പേരിൽ 1994ൽ 'ഫോറസ്​റ്റ്​ ഗംപ്' ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അഡാപ്റ്റഡ് സ്ക്രീൻപ്ലേ, തുടങ്ങി നിരവധി ഓസ്കറുകൾ ചിത്രം നേടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story