മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു. താരം വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്. ആമിർ ഖാനുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ആമിർ ഖാന്‍റെ വക്താവ് തന്നെയാണ് രോഗ വിവരം അറിയിച്ചത്.
ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പ്രവവേശിച്ചിട്ടുണ്ട്. മുഴുവൻ മാർഗനിർദേശങ്ങളും പാലിക്കുന്നുമുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകിയ ആളുകൾ ക്വാറന്‍റിനിൽ പോകണമെന്നും താരത്തിന്‍റെ മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ അമിതാഭ് ബച്ചൻ, രൺപൂർ കപൂർ, മനോജ് ബാജ്പേയ്, സിദ്ദാർഥ് ചതുർവേദി, താര സുതാരിയ തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.