Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാൻ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ഷാരൂഖ് ഖാൻ!

text_fields
bookmark_border
90 കളിൽ ആമിർ ഖാൻ അവാർഡ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു
Aamir Khan stopped attending award shows back in the 90s & the reason is  Shah Rukh Khan
cancel

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ആമിർ ഖാനും ഷാരൂഖ് ഖാനും. എന്നാൽ ഇവർ പൊതുവേദിയിൽ അധികം ഒന്നിച്ച് എത്താറില്ല. ചാനൽ അവാർഡ് നിശകളിൽ ഷാരൂഖ് ഖാൻ സജീവമാണെങ്കിലും ആമിർ ഖാൻ അത്തരം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്യാറുള്ളത്. ആമിർ ഖാൻ ഇത്തരത്തിലുള്ള പൊതുപരിപാടികളിൽ നിന്ന് നടൻ വിട്ടുനിൽക്കാനുള്ള കാരണം നടൻ ഷാരൂഖ് ഖാനാണത്രേ. ഐ.ബി.ടിയാണ് താരങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

90 കളിൽ ആമിർ ഖാൻ അവാർഡ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ 1993 ൽ ബാസിഗറിലെ പ്രകടനത്തിന് ഷാരൂഖ് ഖാന് ഫിലിം ഫെയർ പുരസ്കാര ലഭിച്ചു. ഇതേവർഷം ഹം ഹേ രഹി പ്യാർ കേ എന്ന ചിത്രത്തിനും ആമിർ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 1995 ൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ, രംഗീലക്ക് വേണ്ടി ആമിർ എത്തിയില്ല. നടന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. ഇതോടെ അവാർഡ് ഷോകളെ കുറിച്ചുള്ള നടന്റെ കാഴ്ചപ്പാട് മാറുകയായിരുന്നു.

പിന്നീട് ആമിർ പുരസ്കാരദാന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ തുടങ്ങി. പിന്നീട് പല അഭിമുഖങ്ങളിലും അവാർഡ് ഷോകൾക്ക് താൻ പ്രധാന്യം നൽകാത്തതിനെ കുറിച്ച് നടൻ പറഞ്ഞിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan stopped attending award shows back in the '90s & the reason is Shah Rukh Khan
Next Story