ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആക്ഷൻ സിനിമ ചെയ്യാൻ പലരും പറഞ്ഞു; പക്ഷേ 'സിതാരേ സമീൻ പർ' എന്റെ രക്തത്തിൽ കയറി- ആമിർ ഖാൻ
text_fieldsലാൽ സിങ് ഛദ്ദയുടെ പരാജയം ആഴത്തിൽ ബാധിച്ചതിനെ കുറിച്ച് ആമിർ ഖാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ചിത്രം മിക്ക പ്രേക്ഷകരിലും എത്താത്തതിനാൽ വിഷാദത്തിലായിരുന്നുവെന്നും ആമിർ ഖാൻ വ്യക്തമാക്കി. ലാൽ സിങ് ഛദ്ദയുടെ പരാജയം എനിക്ക് വളരെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ വലിയൊരു വിഭാഗം ആളുകൾക്ക് സിനിമ കണക്ട് ആയില്ല. ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആക്ഷൻ സിനിമ ചെയ്യാൻ പലരും പറഞ്ഞു. പക്ഷേ 'സിതാരേ സമീൻ പറായിരുന്നു എന്റെ രക്തത്തിൽ ആമിർ പറഞ്ഞു.
2025 ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തും. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കുന്നത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
സിതാരേ സമീൻ പറിലെ ആ പത്ത് പേർ, അവർ ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ 35 വർഷമായി ജോലി ചെയ്യുന്നു. 45 സിനിമകൾ ചെയ്തിട്ടുണ്ട്. എന്റെ കരിയറിൽ ഇത്രയും സുഗമമായ ഒരു യാത്ര ഒരിക്കലും ഉണ്ടായിട്ടില്ല. ഈ 10 പേർ മുറിയിലേക്ക് വന്നാൽ ഊർജ്ജം പൂർണ്ണമായും മാറും! അവർ വളരെ സ്നേഹമുള്ളവരാണ്, അവർ നിങ്ങളെ കെട്ടിപ്പിടിക്കും, അവർ നിങ്ങളുടെ കവിളിൽ ഉമ്മ വെക്കും. ആരും അവരുടെ മുന്നിൽ ശബ്ദം ഉയർത്തില്ല. കാരണം അപ്പോൾ അവർക്ക് അസ്വസ്ഥത തോന്നും. അവരായിരുന്നു എന്‍റെ ഊർജം ആമിർ ഖാൻ പറഞ്ഞു.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് നടൻ പറഞ്ഞു. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' ആമിർ പറഞ്ഞിരുന്നു. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.