ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർ ഖാൻ മുംബൈയിലെ തെരുവിൽ വെച്ച് കുട്ടികൾക്കൊപ്പം ഗള്ളി ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അവാർഡുകൾ വാരിക്കൂട്ടിയ ലഗാൻ എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി വേഷമിട്ട് പരിചയമുള്ള ആമിർ ഗള്ളി ക്രിക്കറ്റിലും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാൽ, താരത്തിെൻറ പ്രവൃത്തിയിൽ ചിലർ രോഷവും പ്രകടിപ്പിച്ചു.
ആമിർ ഖാെൻറ ബാറ്റിങ് പകർത്തി സമൂഹ മാധ്യമങ്ങളിൽ പാപ്പരാസികൾ പങ്കുവെച്ചതോടെ നടി കിശ്വർ മെർച്ചൻറ് അടക്കമുള്ളവർ മാസ്ക് ധരിക്കാത്തതിന് താരത്തിനെതിരെ രംഗത്തെത്തി. കുറച്ച് പന്തുകൾക്ക് ബാറ്റ് ചെയ്തതിന് ശേഷം ഗ്രൗണ്ടിൽ നിലത്ത് വെച്ചിരുന്ന മാസ്കും മറ്റ് സാധനങ്ങളും പെറുക്കിയെടുത്തുകൊണ്ട് ആമിർ കുട്ടികൾക്കൊപ്പം സെൽഫിക്ക് പോസും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കാതെ മാസ്ക് പോലും ധരിക്കാതെ രണ്ട് ഡസനിലധികം കുട്ടികൾക്കൊപ്പം സെൽഫിയെടുത്തതാണ് പലരും ചോദ്യം ചെയ്യുന്നത്.
ഒരാളും മാസ്ക് ധരിച്ചിട്ടില്ല... എങ്ങനെ..? എന്തുകൊണ്ട്...? നടി കിശ്വർ ഇൻസ്റ്റഗ്രാമിൽ ചോദിച്ചു. 'അവരിൽ ആർക്കും മരണത്തിൽ ഭയമില്ല...' കിശ്വറിനെ പിന്തുണച്ച് മറ്റൊരാൾ പ്രതികരിച്ചു. എന്നാൽ, ആമിർ ഖാനെ അനുകൂലിച്ചും ചിലരെത്തി. "ഒരു കായിക വിനോദത്തിനിടയിൽ ആളുകൾക്ക് ശ്വസിക്കേണ്ടതുണ്ട് .. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലേ,"-ഒരാൾ ചോദിച്ചു.
ആമിർ ഖാെൻറ അടുത്ത സിനിമ ലാൽ സിങ് ചദ്ദയാണ്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിെൻറ റീമേക്കായി ഒരുങ്ങുന്ന ലാൽ സിങ് ചദ്ദയിൽ കരീന കപൂറാണ് നായിക. ഇൗ വർഷാവസാനം റിലീസിനായി കാത്തിരിക്കുകയാണ് ചിത്രം.