Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി ആമിർ ഖാനും; വീട്ടിൽ ദേശീയ പതാക ഉയർത്തി

text_fields
bookmark_border
ലാൽ സിങ് ഛദ്ദയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം
ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി ആമിർ ഖാനും; വീട്ടിൽ ദേശീയ പതാക ഉയർത്തി
cancel

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ പരിപാടിയിൽ പങ്കുചേർന്ന് നടൻ ആമിർ ഖാൻ. മുംബൈയിലെ വസതിയിലാണ് നടൻ പതാക ഉയർത്തിയത്. ശേഷം മകളോടൊപ്പം വീട്ടിലെ ബാൽക്കണിയിൽ നിൽക്കുന്ന നടന്റെ ചിത്രം ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയുടെ ലക്ഷ്യം. ആഗസ്റ്റ് 13 ശനിയാഴ്ചയാണ് ഇതിന് തുടക്കമായത്. ആഗസ്റ്റ് 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താം.

ലാൽ സിങ് ഛദ്ദയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 11 ആണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ബഹിഷ്‌കരിക്കണ ആഹ്വാനം ഉയർന്നിരുന്നു. ചിത്രം മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് നടനും സംവിധായകനുമെതിരെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan joins ‘Har Ghar Tiranga’ campaign
Next Story