Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാന്റെ കാൽ മുട്ടിന് ഗുരുതരമായ പരിക്കേറ്റു; വേദന സഹിച്ചും നടൻ ദീർഘ ദൂരം ഓടി

text_fields
bookmark_border
വേദനസംഹാരി കഴിച്ചു കൊണ്ട് ആ സീൻ പൂർത്തിയാക്കുകയായിരുന്നു
Aamir Khan got injured during the shooting of the movie Laal Singh Chaddha
cancel
Listen to this Article

കഥാപാത്രങ്ങൾ മികച്ചതാക്കാൻ വേണ്ടി എന്ത് ചെയ്യാനും ആമിർ ഖാൻ തയ്യാറാണ്. ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിച്ച് നടൻ ജോലിയിൽ മുഴുകാറുണ്ട്.

ലാൽ സിങ് ഛദ്ദ സിനിമയുടെ ഷൂട്ടിങിനിടെ നടന് കാലിന് ഒരു അപകടം സംഭവിച്ചിരുന്നു. എന്നാൽ കഠിനമായ വേദന അവഗണിച്ചും നടൻ ആ സീൻ പൂർത്തിയാക്കി.

ചിത്രത്തിൽ ദീർഘ ദൂരം ഓടുന്ന ഒരു സീൻ ഉണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്. കാൽ മുട്ടിന് ഗുരുതരമായ പരിക്കേറ്റ നടൻ ഫിസിയോ തെറാപ്പിക്ക് വിധേയനായി. ശേഷം വേദനസംഹാരി കഴിച്ചു കൊണ്ട് ആ സീൻ പൂർത്തിയാക്കി.

കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമിക്കാൻ എല്ലാവരും പറഞ്ഞെങ്കിലും ആമിർ അതിന് തയ്യാറായില്ല. തനിക്ക് അപ്രതീക്ഷിതമായി സംഭവിച്ച് ഈ അപകടത്തിന്റെ പേരില്‍ ക്രൂവിന്റെ ഒരു മിനിറ്റ് പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പക്ഷം.

ഡ്രാമ- കോമഡി വിഭാഗത്തിലൊരുങ്ങുന്ന ലാൽ സിങ് ഛദ്ദ 2022 ആഗസ്റ്റ് 11 ആണ് തിയറ്ററുകളിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. നല്ല പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

ആമിർ ഖാനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കരീന കപൂറാണ് നായിക. ടോളിവുഡ് താരം നാഗചൈതന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോം ഹങ്കസ് നായകനായി എത്തിയ ഫോറസ്റ്റ് ഗംപിന്റ റീമേക്കാണ് ലാൽ സിങ് ഛദ്ദ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan got injured during the shooting of the movie 'Laal Singh Chaddha'
Next Story