സിനിമയിൽ നിന്ന് ചെറിയ ഇടവേള; അണിയറയിൽ ഒരുങ്ങുന്നത് ആമിർ ഖാന്റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ
text_fieldsമുംബൈ: ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ് ആമിർ ഖാൻ. രണ്ട് മാസത്തെ ഇടവേളക്ക് വിദേശത്ത് പോവുകയാണ് നടൻ. തിരികെ എത്തിയതിന് പിന്നലെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകും.
പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിദേശത്ത് തിരിച്ചെത്തിയാൽ ഉടൻ സിനിമയുടെ ജോലികൾ ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആമിർ ഖാന്റെ മാസ് ക്ലാസ് ചിത്രമായിരിക്കും ഇവ.
നാല് വർഷത്തിന് ശേഷം പുറത്ത് വന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ്. കരീന കപൂറായിരുന്നു നായിക. നാഗചൈതന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആമീർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

