ചിരഞ്ജീവിക്ക് മുന്നിൽ നിറ കണ്ണുകളോടെ ആമിർ ഖാൻ; ലാൽ സിങ് ഛദ്ദ ഗംഭീരം
text_fieldsഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ടോം ഹങ്ക്സ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റ റീമേക്കാണിത്. കോമഡി- ഡ്രാമ വിഭാഗത്തിൽ പെടുന്ന ലാൽ സിങ് ഛദ്ദ ആഗസ്റ്റ് 11 ആണ് തിയറ്ററുകളിൽ എത്തുന്നത്.
സിനിമ പ്രദർശനത്തിന് തയാറെടുക്കുമ്പോൾ സുഹൃത്തുക്കൾക്ക് വേണ്ടി തെലുങ്കിൽ പ്രത്യേകം ഷോ ഒരുക്കിയിരിക്കുകയാണ് ആമിർ. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വസതിയിലാണ് ലാൽ സിങ് ഛദ്ദയുടെ സ്പെഷൽ ഷോ സംഘടിപ്പിച്ചത്. ടോളിവുഡ് താരങ്ങളായ നാഗാർജുന, നാഗചൈതന്യ, രാം ചരൺ, സംവിധായകരായ എസ്എസ് രാജമൗലി, സുകുമാർ എന്നിവരും പ്രിവ്യൂവിനായി എത്തിയിരുന്നു. ആമിർ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
സിനിമയുടെ പ്രദർശനത്തിന് ശേഷം നിറ കണ്ണുകളോടെ സുഹൃത്തുക്കളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന ആമിറിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടൻ ചിരഞ്ജീവിയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
സിനിമക്ക് ശേഷം ആമിറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു ചിരഞ്ജീവി. ഏറെ വികാരാധീനനാവുകയായിരുന്നു ആമിർ. നടൻ നാഗചൈതന്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നടനേയും ചിരഞ്ജീവി അഭിനന്ദിക്കുന്നുണ്ട്.
നടി കരീന കപൂറാണ് ചിത്രത്തിലെ നായിക. മോന സിങും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

