Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാറൂഖിനും...

ഷാറൂഖിനും സൽമാനുമൊപ്പമുള്ള ചിത്രം; സൂചനയുമായി ആമിർ ഖാൻ, 'ഞങ്ങളും സംസാരിച്ചിരുന്നു'!

text_fields
bookmark_border
Aamir Khan confirms him, Shah Rukh Khan and Salman Khan want to make a film together
cancel

ൽമാനും ഷാറൂഖിനുമൊപ്പം സിനിമ ചെയ്യാനുള്ള താൽപര്യം പങ്കുവെച്ച് നടൻ ആമിർ ഖാൻ. മാർച്ച് 14 ന് ആമിറിന്റെ 59 ാം പിറന്നാളായിരുന്നു. ഇതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംസാരിക്കവെയാണ് ഖാന്മാർ ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഓൺസ്ക്രീനിൻ മൂവരും ഒന്നിച്ചെത്തുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'ഇതിനെക്കുറിച്ച് ഞങ്ങളും സംസാരിച്ചിരുന്നു. ഞാനും സൽമാനും ഷാറൂഖും ഒന്നിച്ച് സിനിമ ചെയ്യുമെന്നാണ് തോന്നുന്നത്. എന്ത് സംഭവിക്കുമെന്ന് നോക്കാം. ആദ്യം സിനിമക്കായി നല്ലൊരു കഥ വേണം. അത് കിട്ടിയാൽ ഉറപ്പായും ചെയ്യും. അവർക്കും(ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ) അങ്ങനെയൊരു സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് വിചാരിക്കുന്നു. ഇത് ശരിയായ സമയം ആയിരിക്കണം'- ആമിർ ഖാൻ പറഞ്ഞു.

രാജ്കുമാർ സന്തോഷിയുടെ ആന്ദസ് അപ്ന അപ്നയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ആമിർ ഖാൻ പറഞ്ഞു. സൽമാൻ ഖാനേയും ആമിറിനേയും കേന്ദ്രകഥാപാത്രമാക്കി 1994 ൽ രാജ്കുമാർ സന്തോഷി ഒരുക്കിയ ചിത്രമാണിത്.സിനിമയുടെ രണ്ടാം ഭാഗം വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നാണ് ആമിർ പറയുന്നത്. 'രാജ്കുമാർ സന്തോഷി തിരക്കഥ തയാറാക്കുകയാണെന്നാണ് ഞാൻ അറിഞ്ഞത്. അദ്ദേഹം ജോലികൾ തുടങ്ങിയിട്ടെയുള്ളൂ. രാജ്കുമാർ സന്തോഷി ആന്ദസ് അപ്ന അപ്നയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, കാരണം എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു ചിത്രമായിരിക്കും'- ആമിർ പറഞ്ഞു.

ആമിറും ഷാറുഖും സൽമാനും 30 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. ഷാറൂഖ് ഖാന്റേയും ആമിർ ഖാന്റേയും ചിത്രങ്ങളിൽ സൽമാൻ അതിഥിയായി എത്താറുണ്ട്. തിരിച്ച് സൽമാൻ ചിത്രങ്ങളിലും ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ എസ്. ആർ.കെയും ആമിറും ഇതുവരെ ഒന്നിച്ച് സിനിമയിൽ എത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanAamir KhanSalman Khan
News Summary - Aamir Khan confirms him, Shah Rukh Khan and Salman Khan want to make a film together
Next Story