ആചാരങ്ങളിൽ നിന്ന് മാറാൻ ആമിർ ഖാൻ നടിമാരെ പ്രലോഭിപ്പിക്കുന്നെന്ന്; പുലിവാല് പിടിച്ച് നടൻ, പരസ്യം ബഹിഷ്കരിക്കണമെന്ന് ഒരു വിഭാഗം
text_fieldsലാൽ സിങ് ഛദ്ദ സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ആമിർ ഖാന് അത്ര നല്ല സമയമല്ല. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ തലപൊക്കുകയാണ്. ഹിന്ദു ആചാരത്തെ പരിഹസിച്ചുവെന്നതാണ് പുതിയ വിമർശനം. നടന്റെ പുതിയ പരസ്യം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട് .
നടി കിയാര അദ്വാനിയാണ് പരസ്യത്തിൽ ആമിറിനോടൊപ്പം അഭിനയിച്ചിരിക്കുന്നത്. സാധാരണ വിവാഹ ശേഷം കണ്ടു വരുന്ന ആചാരത്തിന് വിപരീതമായി ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് നടൻ പരസ്യത്തിൽ എത്തുന്നത്. ഇതാണ് ഒരു വിഭാഗം പേരെ ചൊടിപ്പിച്ചത്.
ആമിർ ഖാൻ എപ്പോഴും ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്ന പരസ്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്നാണ് ഇവർ പറയുന്നത്. ഹിജാബ്, ബുർഖ, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നും മറ്റൊരാൾ പരസ്യത്തിനോടൊപ്പം ട്വീറ്റ് ചെയ്തു. ആചാരങ്ങളിൽ നിന്ന് മാറാൻ നടിമാരെ ആമിർ ബ്രെയിൻ വാഷ് ചെയ്യുന്നെന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ.
പരസ്യം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

