Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആലി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

text_fields
bookmark_border
‘ആലി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഉടൻ  തിയറ്ററുകളിലേക്ക്
cancel

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച 'ആലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 14-ന് മൂന്ന് ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്യും.

മൻഹർ സിനിമാസ് & എമിനന്റ് മീഡിയ, ദുബായ് എന്നിവയുടെ ബാനറിലാണ് നിർമാണം. റിനാസ് നാസർ ഛായാഗ്രഹണവും അബു ജിയാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഡോ. കൃഷ്ണ പ്രിയദർശനാണ്. പശ്ചാത്തല സംഗീതവും ആലാപനവും കിളിമാനൂർ രാമവർമ്മ തമ്പുരാൻ നിർവഹിച്ചപ്പോൾ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ, ഹിഷാം കലാഫ്, അഭി എന്നിവരും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി.കെ, ഗോകില, ലതാദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

കലാസംവിധാനം അഖിലേഷ്, ഷിജു അഭാസ്ക്കർ എന്നിവരും കോസ്റ്റ്യൂം സിസിലി ഫെർണാണ്ടസും മേക്കപ്പ് ജയൻ സി.എമ്മും നിർവഹിക്കുന്നു. അസ്സോസിയേറ്റ് ഡയറക്ടർ: ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീധർ, കാസ്റ്റിങ് ചീഫ്: ഡോ. രജിത്കുമാർ, കൊറിയോഗ്രാഫി: അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: സെന്തൽ, വിനോദ്, എസ്.എഫ്.എക്സ്: എൻ. ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട്: അരുൺ ആന്റണി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ്.എഫ്.സി ആർട്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ, എം.കെ. ഷെജിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ആലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Next Story