Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാജി പാപ്പനും സംഘവും ഇരട്ടി ഭ്രാന്തുമായി തിരിച്ചെത്തുന്നു; ‘ആട് 3’ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഷാജി പാപ്പനും സംഘവും ഇരട്ടി ഭ്രാന്തുമായി തിരിച്ചെത്തുന്നു; ‘ആട് 3’ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു
cancel

മലയാളികൾ കാത്തിരുന്ന ഷാജി പാപ്പന്റെയും സംഘത്തിന്റെയും മാസ്സ് തിരിച്ചുവരവ് ഇനി ഒ.ടി.ടിയിൽ. ജയസൂര്യ നായകനായ 'ആട് 3: വൺ ലാസ്റ്റ് റൈഡ് - പാർട്ട് 1' ഡിജിറ്റൽ സ്ട്രീമിങ്‌ തീയതി പ്രഖ്യാപിച്ചു. തിയറ്ററുകളിൽ ചിരിപൂരം തീർത്ത ചിത്രം മെയ് ഒന്ന് മുതൽ സീ ഫൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

"കൊടികയറണ പൂരമായി, ഷാജി പാപ്പനും സംഘവും ഇരട്ടി ഭ്രാന്തുമായി തിരിച്ചെത്തുന്നു" എന്ന കുറിപ്പോടെ സീ ഫൈവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3' മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫാന്റസി ആക്ഷൻ കോമഡി ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്.വർഷം 2370ൽ ഭൂമി ഭരിക്കുന്ന 'ദ ഓർഗനൈസേഷൻ' എന്ന സ്വേച്ഛാധിപത്യ ഭരണകൂടവും, ടൈം ട്രാവലിലൂടെ ഭൂതകാലത്തെ തിരുത്താൻ ശ്രമിക്കുന്ന പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. 1790കളിലെ ഇവരുടെ മുൻകാല ജീവിതവും നിലവിലെ ഷാജി പാപ്പന്റെ കഥയും തമ്മിലുള്ള രസകരമായ ബന്ധമാണ് ചിത്രം പറയുന്നത്.


ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, സണ്ണി വെയ്ൻ, ഇന്ദ്രൻസ് തുടങ്ങി പഴയ ടീം മുഴുവൻ ഈ ഭാഗത്തിലും അണിനിരക്കുന്നുണ്ട്. 127 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനുശേഷം മാർച്ച് 17ന് ഈദ് റിലീസായാണ് ആട് 3 തിയറ്ററിൽ എത്തിയത്. വൻ താരനിര അണിനിരക്കുന്ന ചിത്രം 50 കോടിയോളം മുതൽമുടക്കിലാണ് നിർമിച്ചത്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aadu 3 OTT Release: Shaji pappan and gang with madness
Next Story