Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാജി പാപ്പനും കൂട്ടരും...

ഷാജി പാപ്പനും കൂട്ടരും വീണ്ടും; 'ആട് 3'ക്ക് തിരിതെളിഞ്ഞു

text_fields
bookmark_border
ഷാജി പാപ്പനും കൂട്ടരും വീണ്ടും; ആട് 3ക്ക് തിരിതെളിഞ്ഞു
cancel

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. അട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചത്.

മേയ് പത്ത് ശനിയാഴ്ച്ച കൊച്ചി കലൂരിലുള്ള ഐ.എം.എ ഹാളിൽ വെച്ച് ആട് -3യുടെ തിരിതെളിഞ്ഞു. ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പന്‍റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്‍റെ അഭിനേതാക്കളും, അണിയറപ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.

നടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമവും, ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു. ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷെ ചിത്രം തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദിൻ ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

ജയസൂര്യ, സൈജുക്കുറുപ്പ്, രഞ്ജി പണിക്കർ, ഭഗത് മാനുവൽ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, സ്രിന്ധാ , ഡോ. റോണി രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ആമുഖമായി സംസാരിച്ചത്. ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് -2 ഒരുക്കാൻ തീരുമാനിച്ചത്. ആട് - 2 വലിയ വിജയം തന്നു.

വിജയ ചിത്രങ്ങൾക്കാണ് ഇത്തരത്തിൽ 'ഒന്നിലധികം സിരിസുകൾ ഉണ്ടാകാറുള്ളത്. ഇവിടെ ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടിരിക്കുന്നത്. ഇത് ഒരു പക്ഷെ സിനിമ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചത്. ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫാന്‍റസി ,ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിന്‍റ അവതരണം.

നൂറ്റിഇരുപതോളം ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണം മേയ് പതിനഞ്ചിന് പാലക്കാട്ടാണ് ആരംഭിക്കുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു. വിനായകൻ അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി ഹരികൃഷ്ണൻ, വിനീത് മോഹൻ ഉണ്ണിരാജൻ.പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.

സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ലിജോ പോൾ.കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റേണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ-സ്റ്റെഫി സേവ്യർ . പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്. സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Midhun Manuel ThomasMovie Newsaadu 3Entertainment News
News Summary - aadu 3 movie announcement
Next Story