Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാട്രിക് ഹിറ്റടിക്കുമോ ആസിഫ് അലി? ആഭ്യന്തര കുറ്റവാളി ട്രെയിലർ പുറത്ത്

text_fields
bookmark_border
asif ali
cancel

ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെര്‍ടൈനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലര്‍ റിലീസായി. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഏപ്രിൽ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസാം സലാമാണ് ചിത്രത്തിന്‍റെ നിർമാണം.

സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക്: ബിജിബാല്‍, മുത്തു, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍: നവീന്‍ ടി. ചന്ദ്രബോസ്

മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ലിറിക്‌സ്: മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aabhyanthara Kuttavaali trailer
Next Story