വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ 'റൗഡി ജനാർദ്ദന' ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു
text_fieldsതെന്നിന്ത്യൻ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം “റൗഡി ജനാർദ്ദന”യുടെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നിർമാണ സ്ഥാപനമായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യുവ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ ഗ്രാമീണ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തത്.
മഴയിൽ നനഞ്ഞ് കയ്യിൽ പിസ്റ്റൾ പിടിച്ചുള്ള വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അതേസമയം നായികയായ കീർത്തി സുരേഷ് വിജയിന്റെ നെഞ്ചിൽ കാൽവെച്ച് നിൽക്കുന്ന ദൃശ്യവും ഏറെ കൗതുകമുണർത്തുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും പ്രണയവും സംഘർഷവും ഒരുപോലെ സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആക്ഷനും റൊമാൻസും സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ അവതരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ വമ്പൻ പ്രതീക്ഷയോടെയാണ് “റൗഡി ജനാർദ്ദന”യെ കാത്തിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ലോകമെമ്പാടുമായി ചിത്രം തിയറ്ററുകളിൽ എത്തും. ആനന്ദ് സി. ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിനോ ശങ്കർ ചിത്രത്തിന്റ പ്രൊഡക്ഷൻ ഡിസൈനർ ആണ്. പി.ആർ.ഓ : പ്രതീഷ് ശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

