Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസിഫ് അലിയും നമിത പ്രമോദും; 'എ രഞ്ജിത്ത് സിനിമ' പൂജ കഴിഞ്ഞു

text_fields
bookmark_border
ആസിഫ് അലിയും നമിത പ്രമോദും; എ രഞ്ജിത്ത് സിനിമ പൂജ കഴിഞ്ഞു
cancel

ആസിഫ് അലി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടന്നു.

രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ആൻസൺ പോൾ, ശ്യാമ പ്രസാദ്, കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ജോർജ്ജ് കുളങ്ങര, കൃഷ്ണ, മുകുന്ദൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, ജോഡി ഈരാറ്റുപേട്ട, ജൂവൽ മേരി,അന്ന റെജി കോശി, സബിത ആനന്ദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബാബു ജോസഫ് അമ്പാട്ടിന്‍റെ സഹകരണത്തോടെ ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനോജ് വേലായുധൻ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലറാണിത്. ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകനായ നിഷാന്ത് സാറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Ranjith Cinema film shooting started
Next Story