നടൻ വിജയ് യുടെ പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനത്തിന് ശ്രമിച്ച കുട്ടിക്ക് ഗുരുതര പരിക്ക്
text_fieldsചെന്നൈ: തമിഴ്നടൻ വിജയ് യുടെ പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനത്തിന് ശ്രമിച്ച കുട്ടിക്ക് ഗുരുതര പരിക്ക്. കൈയിൽ തീ കത്തിച്ച് ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. തമിഴക വെട്രി കഴകം സംഘടിപ്പിച്ച നടന്റെ 50ാം പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഘടനയുടെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ആളുകളെത്തി തീയണക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് അഭ്യർഥിച്ചിരുന്നു. വിജയ് മക്കൾ ഇഴക്കം പ്രസിഡന്റ് ആനന്ദ് ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ചിലയിടങ്ങളിൽ താരത്തിന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

