'99 ക്രൈം ഡയറി' സൈന പ്ലേ ഒടിടി യിൽ
text_fieldsജിബു ജേക്കബ് എന്റർടൈൻമെന്റിെൻറ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '99ക്രൈം ഡയറി'സൈന പ്ലേ ഒടിടി യിൽ റിലീസായി. ശ്രീജിത്ത് രവി, വിയാൻ മംഗലശ്ശേരി, ഗായത്രി സുരേഷ്, പയസ്, ഫർസാന, പ്രമോദ് പടിയത്ത്, ധ്രുവ് നാരായണൻ, സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച സിനിമ ഒരു ക്രൈം ത്രില്ലർ ആണ്. 1999ലെ ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട കഥപറയുന്ന ചിത്രം വർത്തമാനകാലമാണ് ചർച്ച ചെയ്യുന്നത്. നക്സൽ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത് രവി അവതരിപ്പിക്കും.
സംവിധായകനും, നിർമ്മാതാവുമായ ജിബു ജേക്കബ്ന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്ന സിന്റോ സണ്ണി 2015ൽ പുറത്തിറക്കിയ 'നൂൽപ്പാലം 'എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ഛായാഗ്രഹണം മുജീബ് ജുജൂസ് നിർവ്വഹിക്കും.
സംഗീതം-അരുൺ കുമാരൻ, എഡിറ്റിങ് വികാസ് അല്ഫോൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, കല-രാഹുൽ ആൻഡ് ഉല്ലാസ്,മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-മൃദുല മുരളി,സഹസംവിധാനം- ബിനു മാധവ്,ശരൺ, ഡിസൈൻ-റോസ് മേരി ലില്ലു,വാർത്ത പ്രചരണം-എ.സ്. ദിനേശ്.