Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗായത്രി സുരേഷും...

ഗായത്രി സുരേഷും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന 99 ക്രൈം ഡയറി ടീസർ

text_fields
bookmark_border
ഗായത്രി സുരേഷും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന 99 ക്രൈം ഡയറി ടീസർ
cancel

ഗായത്രി സുരേഷും ശ്രീജിത്ത് രവിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '99 ക്രൈം ഡയറി' എന്ന ചിത്രത്തി​െൻറ ടീസർ റിലീസായി. സി​േൻറാ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബി​െൻറ സംവിധാന സഹായിയായിരുന്നു സി​േൻറാ സണ്ണി. 'നൂല്‍പ്പാലം'എന്ന ചിത്രത്തിനു ശേഷം സി​േൻറാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 99 ക്രൈം ഡയറി. വിപിന്‍ മംഗലശ്ശേരി, ഫര്‍സാന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്​.

ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു. ഗായത്രി പോലീസ് കമ്മീഷണറായും രേവതി എന്ന കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിൽ പെടുന്ന ചിത്രം ജിബു ജേക്കബ് എൻറർടൈൻമെൻസി​െൻറ ബാനറിലാണ് നിർമിക്കുന്നത്​. അരുണ്‍ കുമാരനാണ് സംഗീതം ഒരുക്കുന്നത്. വികാസ് അല്‍ഫോന്‍സ്​ എഡിറ്റിങും​, രാഹുല്‍ ആൻറ്​ ഉല്ലാസ്​ കലാസംവിധാനവും, റഹീം കൊടുങ്ങല്ലൂർ മേക്കപ്പും നിർവ്വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreejith ravi99 CRIME DIARY
News Summary - 99 CRIME DIARY MALAYALAM MOVIE OFFICIAL TEASER
Next Story