ഇതിഹാസ ബൗളറുടെ ജീവിതം പറയുന്ന '800'; നായകൻ വിജയ് സേതുപതി, മോഷൻ പോസ്റ്റർ പുറത്ത്
text_fieldsമുത്തയ്യ മുരളീധരെൻറ ജീവിതം പറയുന്ന '800'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു
ശ്രീലങ്കയുടെ സ്പിൻ മാന്ത്രികനും ക്രിക്കറ്റ് ഇതിഹാസവുമായ മുത്തയ്യ മുരളീധരെൻറ ജീവിതം പറയുന്ന '800' എന്ന ചിത്രത്തിെൻറ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രത്തിെൻറ മോഷൻ പോസ്റ്ററിൽ തന്നെ ലഘുവായി അദ്ദേഹത്തിെൻറ ജീവിതം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധരെൻറ 800 വിക്കറ്റ് നേട്ടമാണ് ചിത്രത്തിന് 800 എന്ന പേര് നൽകാൻ കാരണം. ഡർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സാം സി.എസ് സംഗീതവും ആർ.ഡി രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമിഴിലും മറ്റ് ഭാഷകളിലുമായി ചിത്രം പുറത്തിറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

