
'ഐ ലവ് യു ടൂ ചാർലീ'..; രക്ഷിത് ഷെട്ടിയുടെ '777 ചാർലി' ട്രെയിലർ പുറത്ത്, കേരളത്തിലെത്തിക്കുന്നത് പൃഥ്വി
text_fieldsകന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനാകുന്ന '777 ചാർലി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നായയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രക്ഷിത് ഷെട്ടിയും ജി.എസ് ഗുപ്തയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ജൂണ്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരാവാകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. പൃഥ്വി കേരളത്തിൽ ഈ വർഷം വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് ചാർലി. നേരത്തെ കെ.ജി.എഫ് ചാപ്റ്റർ 2 താരം സ്വന്തമാക്കിയിരുന്നു. 50 കോടിയിലധികം കേരളത്തിൽ നിന്ന് മാത്രം ചിത്രം വാരിയിരുന്നു.
ധര്‍മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ എത്തിച്ചേരുന്നതും അതിലൂടെ അവന്റെ ജീവതത്തിലുണ്ടാകുന്ന മാറ്റവുമാണ് 777 ചാർലിയുടെ പ്രമേയം. മൂന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
സംഗീത ശ്രിങ്കേരി ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാജ് ബി. ഷെട്ടി, ബോബി സിന്‍ഹ, ഡാനിഷ് സെയ്റ്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
