Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ന് 64 ലോകസിനിമകൾ;...

ഇന്ന് 64 ലോകസിനിമകൾ; റിസർവേഷൻ സംവിധാനത്തിനെതിരെ പരാതിയുമായി ഡെലിഗേറ്റുകൾ

text_fields
bookmark_border
27th IFFK
cancel


ഇ​ത്ത​വ​ണ തി​യ​റ്റ​റു​ക​ളി​ലെ എ​ല്ലാ സീ​റ്റു​ക​ളും റി​സ​ർ​വേ​ഷ​ന് നീ​ക്കി​വെ​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: നാ​ല് മ​ത്സ​ര ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 64 സി​നി​മ​ക​ൾ രാ​ജ്യാ​ന്ത​ര​മേ​ള​യു​ടെ മൂ​ന്നാം​ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ടു​ണീ​ഷ്യ​ൻ ചി​ത്രം ആ​ലം, റ​ഷ്യ​ൻ ചി​ത്രം ക​ൺ​സേ​ൺ​ഡ് സി​റ്റി​സ​ൺ, ബൊ​ളീ​വി​യ​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത്‌ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ഉ​ത്ത​മ, ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ മ​ത്സ​ര​ചി​ത്ര​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

ച​രി​ത്ര​വും ദേ​ശീ​യ​ത​യു​മാ​ണ് ഫി​റാ​സ് ഖൗ​രി സം​വി​ധാ​നം ചെ​യ്ത ആ​ല​ത്തി​ന്‍റെ പ്ര​മേ​യം. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ക​ൺ​സേ​ൺ​ഡ് സി​റ്റി​സ​ൺ റ​ഷ്യ​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ലി​യോ​ൺ പ്രു​ഡോ​വ്സ്‌​കി​യു​ടെ മൈ ​നെ​യ്ബ​ർ അ​ഡോ​ൾ​ഫ്, പ്ര​ക്ഷു​ബ്‌​ധ​മാ​യ പി​താ​വ്​-​മ​ക​ൾ ബ​ന്ധ​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന വാ​ലെ​ന്റി​ന മൗ​റേ​ൽ ചി​ത്രം ഐ ​ഹാ​വ് ഇ​ല​ക്ട്രി​ക്ക് ഡ്രീം​സ്, ഫ​ല​സ്തീ​ൻ ചി​ത്രം ബി​റം തു​ട​ങ്ങി​യ 29 ലോ​ക​സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്​​ച ഉ​ണ്ടാ​കും.അ​റ്റ്‌​ല​സ് രാ​മ​ച​ന്ദ്ര​നു​ള്ള ശ്ര​ദ്ധാ​ഞ്ജ​ലി​യാ​യി ഭ​ര​ത​ൻ ചി​ത്രം വൈ​ശാ​ലി​യു​ടെ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. പ്ര​ണ​യ​ത്തി​ലെ നി​യ​മ​ക്കു​രു​ക്കു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ജാ​ഫ​ർ പ​നാ​ഹി​യു​ടെ നോ ​ബി​യേ​ഴ്സ് ഞാ​യ​റാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കും.

ചി​ക്കാ​ഗോ മേ​ള​യി​ൽ പു​ര​സ്കാ​രം നേ​ടി​യ സി​നി​മ ശ്രീ ​പ​ദ്മ​നാ​ഭ​യി​ൽ ഉ​ച്ച​ക്ക് 12.30നാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. സി​നി​മ നി​ർ​മാ​ണ​ത്തി​നും സ്വ​ത​ന്ത്ര പ്ര​തി​ക​ര​ണ​ത്തി​നും ഇ​റാ​നി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന പ​നാ​ഹി ഒ​ളി​കാ​മ​റ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നോ ​ബി​യേ​ഴ്സ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​സി​നി​മ​ക​ളോ​ട് സു​വ​ർ​ണ ച​കോ​ര​ത്തി​നാ​യി പോ​രാ​ടു​ന്ന മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ അ​റി​യി​പ്പി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ന്നു. ഡ​ൽ​ഹി​യി​ലെ ഗ്ലൗ​സ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മി​ക​ച്ച ജീ​വി​തം ല​ക്ഷ്യ​മി​ട്ട് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും സ്വ​പ്ന​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​യി പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ ക്ലി​പ്പി​ലൂ​ടെ​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നും ദി​വ്യ പ്ര​ഭ​യു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​റ്റൊ​രു ചി​ത്ര​മാ​യ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. മ​മ്മൂ​ട്ടി​യാ​ണ് നാ​യ​ക​ൻ.

അ​തേ​സ​മ​യം തി​യ​റ്റ​റു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ റി​സ​ർ​വേ​ഷ​ൻ സ​മ്പ്രാ​ദ​യ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഡെ​ലി​ഗേ​റ്റു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​യ​ർ​ന്നു. അ​റി​യി​പ്പ് അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ ടാ​ഗോ​റി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ശ്ചി​ത സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് റി​സ​ർ​വേ​ഷ​ന് ശേ​ഷം ന​ൽ​കു​ന്ന​ത്. ഇ​ത്ത​വ​ണ തി​യ​റ്റ​റു​ക​ളി​ലെ എ​ല്ലാ സീ​റ്റു​ക​ളും റി​സ​ർ​വേ​ഷ​ന് നീ​ക്കി​വെ​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. റി​സ​ർ​വേ​ഷ​നി​ലൂ​ടെ മൂ​ന്ന് ചി​ത്രം മാ​ത്ര​മാ​ണ് ഒ​രു​ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്ത് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​ൻ​കാ​ല​ങ്ങ​ളി​ലെ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ല്ലാ സീ​റ്റു​ക​ളും റി​സ​ർ​വേ​ഷ​നാ​ക്കി​യ​തെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​റി​യി​ച്ചു. എ​ട്ട് ദി​വ​സ​ത്തെ മേ​ള​യി​ൽ 21ൽ​പ​രം സി​നി​മ​ക​ളാ​ണ് ഒ​രു ഡെ​ലി​ഗേ​റ്റ് ശ​രാ​ശ​രി കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​വും അ​ഞ്ച് സി​നി​മ​ക​ൾ​ക്ക് വ​രെ ഇ​വ​ർ റി​സ​ർ​വ് ചെ​യ്യു​ന്നു. ഇ​ത് മ​റ്റ് പ​ല​രു​ടെ​യും അ​വ​സ​രം ന​ഷ്ട​മാ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​സ​ർ​വേ​ഷ​ൻ മൂ​ന്നാ​ക്കി​യ​ത്. കൂ​ടാ​തെ നി​ശാ​ഗ​ന്ധി​യി​ൽ ദി​വ​സ​വും ര​ണ്ട് സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​ഷോ​ക​ൾ​ക്ക് റി​സ​ർ​വേ​ഷ​ൻ വേ​ണ്ടെ​ന്നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkreservation
News Summary - 64 world movies today; Delegates complained against the reservation system
Next Story