ഈ 50 കോടി ബജറ്റ് ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 55 കോടി; തെലുങ്ക് സൂപ്പർ ഫാന്‍റസി ചിത്രം മിറൈ കലക്ഷനിൽ കുതിക്കുന്നു
text_fieldsയുവ നടൻ തേജ സജ്ജയുടെ ഫാന്‍റസി ചിത്രം മിറൈ ആദ്യ ആഴ്ചയിലെ തിയറ്ററുകളിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. റിലീസിന്‍റെ മൂന്നാം ദിനമായ തിങ്കളാഴ്ച 50കോടിക്കു മുകളിലെത്തുമെത്തും. കാർത്തിക് ഘട്ടമനേനി എഴുത്തും സംവിധാനവും നിർവഹിച്ച മിറൈ കലക്ഷനിൽ റിലീസ് ദിനം മുതൽ കുതിപ്പിന് സാക്ഷിയായി കൊണ്ടിരിക്കുകയാണ്.
ഒരു വെബ്സൈറ്റ് നൽകുന്ന റിപ്പോർട്ട് പ്രകാരം റിലീസ് ദിനമായ സെപ്റ്റംബർ 12ന് 13 കോടി കലക്ഷൻ നേടി ഹനുമാന്‍റെ റെക്കോഡ് മറികടന്നു. പിന്നീടുള്ള ദിവസങ്ങളിൽ 15 കോടി, 16.50 കോടി എന്നിങ്ങനെ യഥാക്രമം നേടി. നിലവിൽ മൂന്നു ദിവസം പിന്നിടുമ്പോൾ സിനിമയുടെ മൊത്തം കളക്ഷൻ 44.50 കോടിയിലെത്തി നിൽക്കുകയാണ്. ഇന്നത്തെ ദിനം കടക്കുമ്പോൾ 50 കോടി കടക്കുമെന്നതിൽ സംശയമില്ല.
മറ്റ് ഭാഷകളിലുള്ള ഡബ്ഡ് വെർഷനെക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നത് തെലുങ്ക് വെർഷനാണ്.400 കോടി ബജറ്റ് പടങ്ങളെ വെല്ലുന്നതാണ് മിറൈയുടെ വി.എഫ്.എക്സ് എന്ന് നിർമാതാവ് രാം ഗോപാൽ വർമ സിനിമയെ പുകഴ്ത്തിയിരുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
നായിക റിതിക നായക് ആണ്. മനോജ് മഞ്ചു, ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെല്ലാം കോർത്തിണക്കിയ ഒരു പാൻ ഇന്ത്യൻ ദൃശ്യാനുഭവമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

