ഈ ആഴ്ച ഒടിടിയിലെത്തിയത് അഞ്ച് ചിത്രങ്ങൾ
text_fieldsപ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രം ഡീയസ് ഈറെ, രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ദ ഗേൾഫ്രണ്ട്, സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ, മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ തമ്മ, സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടുപ്പ് എന്നിവയാണ് ആഴ്ച ഒടിടിയിലെത്തിയത്.
ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രം ഡീയസ് ഈറെ ജിയോ ഹോട്ട്സ്റ്റാറിലും മനോരമ മാക്സിലും കാണാം. രാഹുൽ സദാശിവൻ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്നത്. ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിസംബർ അഞ്ച് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പ്രണവ് മോഹൻലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ദ ഗേൾഫ്രണ്ട്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ദ ഗേൾഫ്രണ്ട്' ഒ.ടി.ടിയിൽ എത്തി. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത് ധീരജ് മോഗിലിനേനി എന്റർടൈൻമെന്റ്, മാസ് മൂവി മേക്കേഴ്‌സ്, ഗീത ആർട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. രശ്മിക പുറമെ ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹൈദരാബാദ്, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
ഗാർഡിയൻ ഏയ്ഞ്ചൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്ത ഗാർഡിയൻ ഏയ്ഞ്ചൽ മനോരമ മാക്സിൽ കാണാം. സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
തമ്മ
മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം തമ്മ ആമസോൺ പ്രൈം വിഡിയോയിൽ കാണാം. രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ്മ. നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ, ഫൈസൽ മാലിക്, ഗീത അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഉടുപ്പ്
നടന്‍ സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഒടിടിയിലെത്തി. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടുപ്പ്'. അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ചിത്രം മനോരമ മാക്സിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

