സിനിമ മാത്രമല്ല! നവാഗതർക്ക് മികച്ച അവസരങ്ങളുമായി '4കെ പ്ലസ് മൂവീസ്'
text_fieldsമലയാളത്തിലെ ഒ.ടി.ടി സ്ട്രീമിങ് ലോകത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി 4കെ പ്ലസ്മൂവീസ്. മറ്റു ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റഫോംമുകളിൽ നിന്ന് വ്യത്യസ്തമായി ചലച്ചിത്രങ്ങൾക് പുറമെ ഹ്രസ്വചിത്രങ്ങൾ , വെബ്സീരീസ്, ട്രെയിനിങ് വർക്ഷോപ്പുകൾ, വെബ്മിനാറുകൾ, ലൈവ് സ്ട്രീമിങ്ങുകൾ എന്നിങ്ങനെ പുതുമയുള്ള ദൃശ്യ വിരുന്നുമയാണ് 4കെ പ്ലസ്മൂവീസ്പ്രേക്ഷകരിലേക്ക് എത്തുന്നത്.
മലയാളത്തിലെ നവാഗത സംവിധായകനായ സൂരജ് സൂര്യയുടേതാണ് 4കെ പ്ലസ്മൂവീസ് എന്ന ആശയം. സൂരജ് സൂര്യ സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ എത്തുന്ന പാനിക് ഭവാനി ആണ് 4കെ പ്ലസ്മൂവീസ് റിലീസ് ചെയ്ത ആദ്യ ചലച്ചിത്രം. ഭവാനി എന്ന 10വയസ്സുകാരിയുടെ നൊമ്പരത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പാനിക് ഭാവിനിയിൽ സൂരജ് സൂര്യ മുഖ്യവേഷം ചെയ്യുന്നു. ഈ ചിത്രത്തിലെ
"കവിളൊന്നു തുടിക്കുമ്പോൾ " എന്ന പ്രണയഗാനം സോഷ്യൽ മീഡിയകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. രാജശ്രീ പ്രൊഡക്ഷൻസ് ആണ് പാനിക് ഭവാനി നിർമ്മിച്ചരിക്കുന്നത്.വളരെ ചെറിയ ഒരു ടിക്കറ്റ് നിരക്കിൽ പ്രേഷകർക് അവരുടെ ഇഷ്ടചിത്രം കാണാവുന്നതാണ്.
ചിത്രീകരണവും പോസ്റ്റുപ്രോഡക്ഷനും പൂർത്തിയായിട്ടും പ്രേക്ഷകർക്കു മുൻപ് എത്താൻ വെല്ലുവിളികൾ നേരിടുന്ന ഒട്ടനേകം ചലച്ചിത്രങ്ങൾ ഉണ്ട്. മികച്ച കലാമൂല്യമുള്ള ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഒ.ടി.ടി പ്ലാറ്റഫോമിന്റെ ലക്ഷ്യം എന്ന് സൂരജ് സൂര്യ പറയുന്നു. സ്ക്രീനിംഗിൽ തിരഞ്ഞെടുക്കുന്ന കലാസൃഷ്ടികൾ സൗജന്യമായി 4kplusmovies റിലീസ് ചെയ്യാം. ടിക്കറ്റ് വാല്യൂന്റെ മികച്ച ഭാഗം റിലീസ് ചെയ്യുന്ന സിനിമയുടെ നിർമാതാക്കൾക്കുക്കു ഉറപ്പ് നൽകുന്നു.പോസ്റ്റ് പ്രൊഡക്ഷൻ, പ്രൊമോഷൻ മേഖലയിൽ മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നവാഗതർക്കായി ഒരുക്കുന്നുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.