മലയാളത്തിന്‍റെ ചോക്ലേറ്റ് നായകന് ഇന്ന് 49ാം പിറന്നാൾ
text_fieldsകുഞ്ചാക്കോ ബോബൻ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഇന്ന് 49. തന്‍റെ 21ാം വയസ്സിൽ അനിയത്തിപ്രാവിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്‍റെ പകരം വക്കാനില്ലാത്ത സൂപ്പർ ഹീറോ ആയി മാറി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വലിയ ആരാധക പിന്തുണനേടിയ താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. മലയാളികൾ സ്നേഹത്തോടെ ചാക്കോച്ചൻ എന്നു വിളിക്കുന്ന താരം ഇതിനകം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടന്‍റെ തുടക്കകാലഘട്ടത്തിൽ പുറത്തിറങ്ങിയ നിറം എന്ന ചിത്രമാണ് താരത്തിന് മലയാള സിനിമയിൽ പ്രത്യേക ശ്രദ്ധ നേടിക്കൊടുത്തത്.
മലയാള സിനിമ മേഖലയിൽ പ്രശസ്തമായ ഉദയ സ്റ്റുഡിയോസിന്‍റെ സ്ഥാപകനായ മാളിയംപുരക്കൽ കുഞ്ചാക്കോയുടെ കൊച്ചുമകനും, നടനും സംവിധായകനും നിർമാതാവുമായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകനുമാണ് കുഞ്ചാക്കോ ബോബൻ. സിനിമ മേഖലയിലും അല്ലാതെയുമുള്ള നിരവധിപേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
നടന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചാക്കോച്ചന്‍ ലവേഴ്സ് ആന്‍ഡ് ഫ്രണ്ട്‌സ് ആലപ്പുഴ ജില്ല കമ്മിറ്റി തീരദേശ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബസ് യാത്രയൊരുക്കി. ചേര്‍ത്തല സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ മീറ്റപ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

