Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഫോര്‍ട്ടി എയ്റ്റ്...

'ഫോര്‍ട്ടി എയ്റ്റ് അവേഴ്‌സ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്​

text_fields
bookmark_border
ഫോര്‍ട്ടി എയ്റ്റ് അവേഴ്‌സ് ടൈറ്റിൽ പോസ്റ്റർ പുറത്ത്​
cancel

ലുക്​മാന്‍, രാഹുല്‍ മാധവ്, ഹേമന്ത് മേനോന്‍, അനീഷ് ജി മേനോന്‍, നേഹ സക്‌സേന, സൗമ്യ മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീവന്‍ എം വി സംവിധാനം ചെയ്യുന്ന 'ഫോര്‍ട്ടി എയ്റ്റ് അവേഴ്‌സ്' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജോയ് മാത്യു, ജഗദീഷ്, ടി.ജി. രവി, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, കിരണ്‍ രാജ്, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, രാജാ സാഹിബ്, സന്തോഷ് കെ. നായര്‍, സാം ജീവന്‍, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മര്‍ക്കോണി മിഡീയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ കെ.പി, മറിയാമ്മ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം അജിത് പൂജപ്പുരയാണ്. വി.കെ. പ്രദീപ് ഛായാഗ്രഹണം. ജീവന്‍ എം.വി, ശ്യാം പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ് സംഗീതം പകരുന്നു. എഡിറ്റര്‍- അഭിലാഷ് വിശ്വനാഥ്.

മാര്‍ച്ച് പതിനാലാം തിയ്യതി തൃശൂര്‍ കാളത്തോട് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് രണ്ടര മണിക്കാണ് ചിത്രത്തിന്റെ പൂജ. അടുത്ത ദിവസം മുതല്‍ ചിത്രീകരണവും ആരംഭിക്കുമെന്ന് സംവിധായകന്‍ ജീവന്‍ എം.വി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:title poster48 hours movie
News Summary - 48 hours movie title poster out
Next Story