Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാൻ ഇല്ല, ഇന്ത്യയിലെ ഏറ്റവും ശക്തരായ താരങ്ങൾ ഇവരൊക്കെ

text_fields
bookmark_border
3 Most powerful actors of India 2024, Salman Khan OUT
cancel

ഇന്ത്യൻ എക്സ്പ്രസിന്റെ 2024 ലെ ശക്തരായ നൂറ് ഇന്ത്യക്കാരുടെ പട്ടികയിൽ ഇടംപിടിക്കാതെ ബോളിവുഡ് താരം സൽമാൻ ഖാൻ. സിനിമ മേഖല‍യിൽ നിന്ന് താരങ്ങളായ ഷാറൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, എന്നിവരും സംവിധായകനും നിർമാതാവുമായ കരൺ ജോഹറും ഇടംപിടിച്ചിട്ടുണ്ട്. പോയവർഷം പുറത്തിറങ്ങിയ താരങ്ങളുടെ ചിത്രങ്ങളുടെയും ജനപിന്തുണയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഷാറൂഖ് ഖാനെ പോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഐ.ഇയുടെ (ഇന്ത്യൻ എക്സ്പ്രസ്) ശക്തരായ 100 ഇന്ത്യക്കാരിൽ നടൻ ഇടംപിടിക്കാതെ പോയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.


പുറത്തുവന്ന ലിസ്റ്റിൽ 27ാം റാങ്കിലാണ് നടൻ ഷാറൂഖ് ഖാനുള്ളത്. 2023 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രങ്ങളാണ്. പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങളിലൂടെ ആഗോള ബോക്സോഫീസിൽ കഴിഞ്ഞ വർഷം 2600 കോടിയാണ് സമാഹരിച്ചത്. കൂടാതെ സോഷ്യൽ മീഡിയയിലും സജീവമായ നടന് 44 മില്യൺ ആരാധകരാണ് എക്സിലുള്ളത്.


79 ാം റാങ്കിലാണ് നടി ആലിയ ഭട്ട്. നടി പ്രധാനവേഷത്തിലെത്തിയ റോക്കി ആൻഡ് റാണി കി പ്രേം കഹാനി വൻ വിജയം നേടിയിരുന്നു. 2023 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഗംഗുബായ് കത്യവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള നാഷണൽ അവാർഡും ലഭിച്ചിരുന്നു.


ഐ.ഇ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു താരമാണ് അമിതാഭ് ബച്ചൻ.99ാം സ്ഥാനത്താണ് ബച്ചൻ. അഭിനേതാവ് എന്നതിൽ ഉപരി അവതാരകൻ കൂടിയ ബിഗ് ബിക്ക് എക്സിൽ എകദേശം 48.8 മില്യൺ ഫോളോവേഴ്സുണ്ട്. കൽക്കിയാണ് നടന്റേതായി പുറത്തു വരാനുള്ള ചിത്രം.


പോയവർഷം ഏറ്റവും ചർച്ചയായ സംവിധായകനാണ് കരൺ ജോഹർ. 97ാം റാങ്കിലാണ് കരൺ ജോഹർ. ധർമ പ്രൊഡക്ഷന്റെ ബാനറിൽ കരൺ സംവിധാനം ചെയ്ത റോക്കി ആൻഡ് റാണി കി പ്രേം കഹാനി 355.61 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. കോഫി വിത്ത് കരൺ എന്ന ഒരു ടോക്ക് ഷോയും അവതരിപ്പിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 Most powerful actors of India 2024, Salman Khan OUT
Next Story