Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രാജു’വിന് വേണ്ടി ത്രീ ഇഡിയറ്റ്സ് വീണ്ടും ഒരുമിച്ചു; വിഡിയോ പങ്കുവെച്ച് ഷർമൻ ജോഷി

text_fields
bookmark_border
‘രാജു’വിന് വേണ്ടി ത്രീ ഇഡിയറ്റ്സ് വീണ്ടും ഒരുമിച്ചു; വിഡിയോ പങ്കുവെച്ച് ഷർമൻ ജോഷി
cancel

ആമിർ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ‘ത്രീ ഇഡിയറ്റ്സ്’. രാഞ്ചോ ആയി ആമിറും ഫർഹാൻ ഖുറേഷിയായി ആർ. മാധവനും രാജു റസ്തോഗിയായി ഷർമൻ ജോഷിയും തകർത്താടിയ ചിത്രം 2009-ലായിരുന്നു റിലീസ് ചെയ്തത്. കരീന കപൂർ നായികയായ ചിത്രം രാജ്കുമാർ ഹിറാനിയായിരുന്നു സംവിധാനം ചെയ്തത്.

ത്രീ ഇഡിയറ്റ്സ് ഇപ്പോഴും നല്ല കൂട്ടാണ്. രാജുവിന് ഒരു ആവശ്യം വന്നപ്പോൾ രാഞ്ചോയും ഫർഹാനും ഓടിയെത്തി അത് തെളിയിക്കുകയും ചെയ്തു. അതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഷർമൻ ജോഷിയുടെ വരാനിരിക്കുന്ന ഗുജറാത്തി ചിത്രമായ 'കൺഗ്രാജുലേഷന്റെ' പ്രമോഷന് വേണ്ടിയാണ് മൂന്ന് ബോളിവുഡ് താരങ്ങളും വീണ്ടും ഒന്നിച്ചത്. വിഡിയോയിൽ, മൂവരും ഒരുപോലുള്ള ചുവന്ന ട്രാക്ക് സ്യൂട്ടുകൾ ധരിച്ച് പരസ്പരം ആലിംഗനം ചെയ്യുന്നതായി കാണാം. മൂന്നുപേരുടെയും കെമിസ്ട്രി നൊസ്റ്റാൾജിക് അനുഭവം തന്നെയാണ് സമ്മാനിച്ചതെന്ന് ആരാധകർ പറയുന്നു.

‘ഇന്ന് റിലീസ് ചെയ്യുന്ന ‘കൺഗ്രാജുലേഷൻ’ ത്രീ ഇഡിയറ്റ്സ് ചേർന്ന് പ്രമോട്ട് ചെയ്യുന്നു’. വിഡിയോക്ക് അടിക്കുറിപ്പായി ഷർമൻ ജോഷി കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 Idiots' Stars Aamir Khan, R Madhavan And Sharman Joshi Reunite
Next Story