29ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയേറ്റം
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയേറ്റം. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില് മുഖ്യമന്ത്രി പിണറായി വിജയന് മേളക്ക് തിരി തെളിക്കും.
10 ലക്ഷം രൂപയും ശില്പവുമടങ്ങുന്ന ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോങ്കോങ് സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
ബ്രസീലിയന് സംവിധായകന് വാള്ട്ടര് സാലസ് സംവിധാനം ചെയ്ത പോര്ചുഗീസ് ചിത്രം ‘ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
ഡിസംബര് 20 വരെ തലസ്ഥാനത്തെ15 തിയറ്ററുകളിലായി നടക്കുന്ന മേളയില് 68 രാജ്യങ്ങളില് നിന്നുള്ള 177 സിനിമ പ്രദര്ശിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

