285 അടി കട്ട് ഔട്ട് തകർന്ന് വീണു, പരിഭ്രാന്തിയിൽ അജിത് ആരാധകർ; വൈറൽ വിഡിയോ
text_fieldsതമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള പി.എസ്.എസ് മൾട്ടിപ്ലക്‌സിൽ നടൻ അജിത് കുമാറിന്റെ 250 അടിയിലധികം ഉയരമുള്ള കൂറ്റൻ കട്ട് ഔട്ട് തകർന്ന് വീണു. നടന്‍റെ ആരാധകർ ഭയന്ന് ഓടുന്നത് വിഡിയോയിൽ കാണാം. ആളപായം ഇല്ല. അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം.
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആരാധകർ ആഘോഷത്തിലാണ്. ആരാധകർ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് നേരത്തെ രംഗത്ത് വന്നിരുന്നു. കട്ട് ഔട്ട് തകർന്ന് വീഴുമ്പോള്‍ ആളുകള്‍ ഓടി രക്ഷപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. സംഭവം വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. എന്നാൽ വൈറൽ വിഡിയോയെക്കുറിച്ച് അജിത് കുമാറോ ഗുഡ് ബാഡ് അഗ്ലിയുടെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അജിത്തിന്റെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

