'ഇതിലും ഭേദം ശബ്ദമില്ലാത്ത സിനിമയായിരുന്നു...'; സെൻസർ ബോർഡ് അനുമതി ലഭിക്കാൻ പരാശക്തിക്ക് 25 വെട്ട്
text_fieldsശിവ കാർത്തികേയൻ നായകനായ പരാശക്തിയിൽ സെൻസർ ബോർഡ് നിർദേശിച്ചത് 25 വെട്ടിച്ചുരുക്കലുകൾ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി വൈകിയതിനെതുടർന്ന് സിനിമയുടെ ജനുവരി 10ലെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു.വമ്പൻ റിലീസിനൊരുങ്ങുന്ന വിജയ് നായകനായ ജനനായകനും സെൻസറിങ്ങിൽ കുടുങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. എന്നാൽ വെള്ളിയാഴ്ച യു.എ സർട്ടിഫിക്കോടെ പ്രദർശനാനുമതി നൽകിയതോടെ പരാശക്തിക്ക് ആശ്വാസം ലഭിച്ചു, പക്ഷേ 25 വെട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചതെന്ന് മാത്രം.
സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ ഇവയൊക്കെ...
മറ്റ് രാജ്യങ്ങളിലെ ഭാഷ അടിച്ചേൽപ്പിക്കുന്നതിനെയും തുടർന്നുള്ള അതിന്‍റെ ശിഥിലീകരണത്തെയും പരാമർശിക്കുന്ന 'തീ പറവട്ടും' എന്ന് വാക്ക് 'നീതി പറവട്ടും' എന്ന് തിരുത്തി, 'പട്ടു നൂല' എന്ന പദം ഒഴിവാക്കി. ബാസ്റ്റഡ്, സിറുക്കി തുടങ്ങിയ നിരവധി പദങ്ങൾ മ്യൂട്ട് ചെയ്തു.
'ഹിന്ദി എൻ കനവൈ ആളിത്തതു എന്ന വാക്ക് 'എൻ ഓരേ കനവൈ ഹിന്ദി തിനിപ്പു എരിത്തതു' എന്ന് മാറ്റി.
അമ്മയെയും കുഞ്ഞിനെയും വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ ഒഴിവാക്കുകയും ഒരു ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലയുടെ ദൃശ്യത്തിന്‍റെ ദൈർഘ്യം കുറക്കുകയും ചെയ്തു.
പോസ്റ്റൽ മണി ഓർഡർ, യു.പി.എസ്.സി പരീക്ഷാ റദ്ദാക്കൽ, റെയിൽവേ പരീക്ഷകളിൽ ഭാഷാ നൈപുണ്യം ആവശ്യപ്പെടൽ തുടങ്ങിയ വിഷയ വിഷയങ്ങൾ പരാമർശിക്കുന്ന ദൃശ്യങ്ങളിൽ 'സാങ്കൽപ്പികം' എന്ന് മുന്നറിയിപ്പ് ഉൾപ്പെടുത്തണമെന്ന് ബോർഡ് നിർദേശിച്ചിട്ടുണ്ട്.
സിനിമയിൽ മുന്നേ കൊടുത്തിട്ടുള്ള മുന്നറിയിപ്പിന് വോയിസ് ഓവർ കൂട്ടിച്ചേർക്കുകയും അതിന്‍റെ വേഗത കുറക്കുകയും ചെയ്തു. ഇതോടെ സിനിമയുടെ ദൈർഘ്യം 109 സെക്കന്‍റായി വർധിച്ചു.
സിനിമയിലെ വെട്ടിക്കുറക്കലുകൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇതിലും ഭേദം നിശബ്ദമായി റിലീസ് ചെയ്യുന്നതാണ് നല്ലതെന്നാണ് ആരാധകർ പറയുന്നത്. യഥാർഥ സംഭവം ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഒരു സിനിമയിൽ ഇത്തരത്തിൽ വെട്ടിക്കുറക്കലുകൾ വരുത്തുന്നത് കഥാ തന്തുവിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
സുരൈ പോട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഹിന്ദി അടിച്ചേൽപ്പിക്കലിനെതരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ട് റിലീസ് അനുമതി നിഷേധിക്കപ്പെട്ട പരാശക്തി വെട്ടിച്ചുരുക്കലുകൾക്ക് ശേഷം നാളെ തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

