Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lagaan
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightതെറ്റുതിരുത്താൻ അവസരം...

തെറ്റുതിരുത്താൻ അവസരം ലഭിക്കില്ല, സുഹൃത്തുക്കൾ മുന്നറിയിപ്പ്​ നൽകി -ലഗാൻ ഓർമയിൽ ആമിർ ഖാൻ

text_fields
bookmark_border

മുംബൈ: 20 വർഷം മുമ്പാണ്​ ബോളിവുഡ് സൂപ്പർ താരം​ ആമിർ ഖാന്‍റെ ഹിറ്റ്​ ചിത്രം 'ലഗാൻ' റിലീസ്​ ചെയ്യുന്നത്​. സ്വാതന്ത്ര്യം ലഭിക്കുന്നതിന്​ മുമ്പ്​ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്​ ചിത്രത്തിന്‍റെ ഇതിവൃത്തം​. മനോഹരമായ പാട്ടുകളും ദൃ​ശ്യങ്ങളും കോർത്തിണിക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന്​ ആ​രാധകരും ഏറെയാണ്​. 2002ൽ മികച്ച വിദേശ ചിത്രം എന്ന കാറ്റഗറിയിൽ ഓസ്​കർ പട്ടികയിലേക്ക്​ നാമനിർദേശം ചെയ്യുകയും ചെയ്​തിരുന്നു ലഗാനെ.

എന്നാൽ, നിർഭാഗ്യവശാൽ ഓസ്​കർ കടമ്പ കടക്കാൻ ലഗാന്​ കഴിഞ്ഞില്ല. ചിത്രത്തിന്​ ഓസ്​കർ ലഭിക്കാതിരുന്നപ്പോൾ തോന്നിയ വികാരം പങ്കുവെച്ചിരിക്കുകയാണ്​ ചിത്രത്തിന്‍റെ നിർമാതാവ്​ കൂടിയായ ആമിർ ഖാൻ ഇപ്പോൾ. 'എന്നോട്​ പലരും ചോദിച്ചിരുന്നു. ഓസ്​കർ നഷ്​ടമായപ്പോൾ താങ്കൾ നിരാശനായിരുന്നോയെന്ന്​? തീർച്ചയായും. ഞാൻ നിരാശനായിരുന്നു. ചിത്രത്തിന്​ ഓസ്​കർ ലഭിക്കണമെന്ന്​ ആഗ്രഹിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകളും അതിന്‍റെ ദൈർഘ്യവുമാണോ ഓസ്​കർ നഷ്​ടമാകാൻ കാരണമെന്ന്​ നിരവധിപേർ ചോദിച്ചു. സത്യം എന്തെന്നാൽ ചിത്രം ആദ്യ അഞ്ചിൽ ഇടംപിടിച്ചിരുന്നു. അംഗങ്ങൾ ചിത്രം ഇഷ്​ടപ്പെട്ടുവെന്ന്​ പറഞ്ഞു. ഓസ്​കർ നോമിനേഷൻ ലഭിക്കുന്നതുപോലും എളുപ്പമല്ല' -ആമിർ ഖാൻ പറഞ്ഞു.


സിനിമയെ കുറിച്ച്​ കേൾക്കാത്തവർ പോലും കണ്ടുകഴിഞ്ഞ്​ ലഗാനെക്കുറിച്ച്​ അഭിപ്രായം ​പറഞ്ഞപ്പോൾ അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഗാൻ ഒരു വെല്ലുവിളിയാണെന്ന്​ അറിയാമായിരുന്നു. കാരണം ചിത്രം അസാധാരണമായിരുന്നു. ഉറ്റ സുഹൃത്തുക്കളായ ആദിത്യ ചോപ്രയും കരൺ ജോഹറും തനിക്ക്​ മുന്നറിയിപ്പ്​ നൽകുകയും​ ചെയ്​തിരുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.


'ഞാൻ ലഗാൻ ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾതന്നെ അതൊരു ​വലിയ വെല്ലുവിളിയായിരിക്കുമെന്ന്​ അറിയാമായിരുന്നു. കാരണം അതൊരു അസാധാരണ ചിത്രമായിരുന്നു. ഞാൻ ചി​​ത്രത്തിന്‍റെ ചിത്രീകരണത്തിനായി പോകും മുമ്പ്​ സുഹൃത്തുക്കളായ ആദിത്യ ചോപ്രയെയും കരൺ ജോഹറിനെയും കണ്ടിരുന്നു. അവർ എ​ന്‍റെ നല്ല സു​ഹൃത്തുക്കളാണ്​. സത്യസന്ധമായി അഭിപ്രായം പറയും. അവർ പറഞ്ഞു ''എന്‍റെ ആദ്യ നിർമാണം, ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം, ശബ്​ദമിശ്രണവും ഒരുമിച്ച്​. 30 ദിവസത്തെ ഷൂട്ടിങ്ങിന്​ ശേഷം അ​െതങ്ങനെയുണ്ടെന്ന്​ നോക്കൂ. ഒറ്റ ഷെഡ്യൂളായി മാത്രം ചെയ്യരുത്​. നിങ്ങൾക്ക്​ നിങ്ങളുടെ തെറ്റുകൾ തിരുത്താൻ പിന്നീട്​ സമയം കിട്ടില്ല. ഷൂട്ടിങ്ങിനിടെ ​തന്നെ ശബ്​ദം സമന്വയിപ്പിക്കരു​ത്​. വളരെക്കാലമായി അതാരും ചെയ്​തിട്ടില്ല. അത്​ ഷൂട്ടിങ്ങിന്​ കാലതാമസമുണ്ടാക്കും. സംഭാഷണങ്ങൾ പിന്നീട്​ ഡബ്ബ്​ ചെയ്​ത്​ ഉപയോഗിക്കൂ. വിവേകമുള്ളവനാകൂവെന്നും അവർ പറഞ്ഞു' -ആമിർ കൂട്ടിച്ചേർത്തു.


ഇന്നും ആരാധകർ ഏറെയുള്ള ചിത്രത്തിന്‍റെ സംവിധാനം അശുതോഷ്​ ഗോവാരിക്കറാണ്​. ഗ്രേസി സിങ്​, റേച്ചൽ ഷെല്ലി തുടങ്ങിയ താരങ്ങളാണ്​ ലഗാനിൽ അണിനിരന്നത്​. ബ്രിട്ടീഷ്​ ഭരണകാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന കഥയാണ്​ ലഗാൻ. ക്യാപ്​റ്റൻ റസ്സൽ എന്ന ഭരണാധികാരി വളരെ വലിയ ഭൂനികുതി ഏർപ്പെടുത്തിയതിൽ കുപിതനായ ഭുവൻ ഗ്രാമവാസികളോട്​ എതിർക്കാൻ പറയുന്നു. പ്രശ്​നപരിഹാരത്തിന്​ ക്രിക്കറ്റ്​ കളിയിൽ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം എന്ന മറുപടി റസ്സൽ മുന്നോട്ടുവെച്ചു. പരിചയമില്ലാത്ത കളി പരിമിതികൾക്കുള്ളിൽനിന്ന്​ കളിക്കുക എന്ന കടമ്പയാണ്​ ചിത്രത്തിന്‍റെ ഇതിവൃത്തം. ഭുവൻ എന്ന ചെറുപ്പക്കാരനായി ആമിർ ഖാൻ സിനിമയ​ിലെത്തുന്നു. കൂടാതെ പ്രണയവും വിരഹവുമെല്ലാം ചിത്രത്തിന്‍റെ ഭാഗമാകുകയും ചെയ്യുന്നുണ്ട്​.

Show Full Article
TAGS:LagaanAamir KhanOscarBollywood
News Summary - 20 years of Lagaan, Aamir Khan opens up on not winning the Oscar
Next Story