Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1744 വൈറ്റ് ആൾട്ടോയുടെ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി

text_fields
bookmark_border
1744 വൈറ്റ് ആൾട്ടോയുടെ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി
cancel

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 1744 വൈറ്റ് ആൾട്ടോയുടെ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി. കബിനി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഷറഫുദ്ധീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തിൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 1744 വൈറ്റ് ആൾട്ടോയുടെ ആകർഷകമായ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി. രസകരമായ എന്റർടെയ്‌ൻമെന്റിന്റെ സൂചന നൽകുന്ന ടീസറിന് സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഷറഫുദ്ദീൻ നായകനായ 1744 വൈറ്റ് ആൾട്ടോ കാഞ്ഞങ്ങാടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1744 വൈറ്റ് ആൾട്ടോയിൽ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർ.ജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധിപേർ അഭിനയിക്കുന്നുണ്ട്.

കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെന്ന ഹെഗ്‌ഡെ, അർജുനൻ എന്നിവരോടൊപ്പം തിരക്കഥ ഒരുക്കുന്നതിനൊപ്പം ക്യാമറയും ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. ഹരിലാൽ കെ. രാജീവ് എഡിറ്റർ, സംഗീതം മുജീബ് മജീദ്, മെൽവി .ജെ വസ്ത്രാലങ്കാരം, മേക്കപ്പ്. രഞ്ജിത്ത് മണലിപ്പറമ്പിൽ. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1744 White Alto - Official Teaser
Next Story