2025ൽ 150 സിനിമകൾ പരാജയം; നഷ്ടം 530 കോടി
text_fieldsകൊച്ചി: പോയവർഷം പ്രദർശനത്തിനെത്തിയ 185 ചിത്രങ്ങളിൽ 150 എണ്ണവും സാമ്പത്തികമായി പരാജയപ്പെട്ടെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ കണക്ക്. 530 കോടിയോളം രൂപയാണ് ഇതുവഴി നഷ്ടം. വീണ്ടും പ്രദർശനത്തിനെത്തിയ എട്ട് പഴയ ചിത്രങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ബോക്സോഫിസിൽ വിജയിച്ചതെന്നും ചേംബർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയിൽ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു 2025. റിലീസ് ചെയ്ത 185 ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടിയോളമാണ്.
തിയറ്റർവഴി ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവയിൽ ഒമ്പത് ചിത്രങ്ങളെ സൂപ്പർ ഹിറ്റായും 16 എണ്ണത്തെ ഹിറ്റായും ചേംബർ വിലയിരുത്തുന്നു. പത്തോളം ചിത്രങ്ങൾ തിയറ്ററിൽ ആവറേജ് കലക്ഷൻ നേടി. ഒ.ടി.ടി വഴിയുള്ള വരുമാനം കൂടിയായപ്പോൾ ഈ ചിത്രങ്ങൾക്കും മുടക്കുമുതൽ തിരികെ ലഭിച്ചു.
വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ഉണ്ടെന്നാണ് പൊതുവിലയിരുത്തൽ. അണിയറയിൽ ഒരുങ്ങുന്ന ചില ചിത്രങ്ങൾ 2026ലും പ്രതീക്ഷ നൽകുന്നതാണെന്ന് ചേംബർ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

