മാറ്റത്തോടെ 'ബേഷരം രംഗ്', ദീപികയുടെ ക്ലോസ് അപ്പ് ഷോട്ട് നീക്കി,' റോ'ക്കും 'റഷ്യ'ക്കും കത്രിക; പത്ത് കട്ടുകളോടെ 'പത്താൻ'
text_fields പത്ത് കട്ടുകളോടെ ഷാറൂഖ് ഖാൻ ചിത്രമായ ' പത്താന്' യു. എ സർട്ടിഫിക്കറ്റ്. ചിത്രത്തിലെ വിവാദ ഗാനമായ ബേഷരം രംഗിന് പൂർണ്ണമായും സെൻസർ ബോർഡ് കത്രിക വെച്ചിട്ടില്ല. പാട്ടിൽ കാവി നിറത്തിലുളള ബിക്കിനി ധരിച്ചെത്തുന്ന ദീപികയുടെ രംഗം നീക്കിയിട്ടില്ല. എന്നാൽ നടിയുടെ ക്ലോസപ്പ് ഷോർട്ടുകളും അർദ്ധ നഗ്നസീനുകളും ചില നൃത്തചുവടുകളും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചിത്രത്തിലെ ചില സംഭാഷണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
'റോ' എന്ന വാക്ക് മാറ്റി അതിന് പകരം ഹമാരെ എന്നാക്കിയിട്ടുണ്ട്. 'പി.എം.ഓ' എന്ന വാക്ക് മാറ്റി പകരം 'പ്രസിഡന്റ്' അല്ലെങ്കില്‍ 'മിനിസ്റ്റര്‍' എന്നാക്കി. ഇത് ചിത്രത്തിൽ 13 സ്ഥലങ്ങളിലുണ്ട്. ശ്രീമതി ഭാരത് മാത എന്ന വാക്ക് ഹമാരി ഭാരത് മാതാ ആയും 'അശോക് ചക്ര' എന്നത് വീർ പുരസ്‌കാരമായും മാറ്റി.കെ.ജി.ബി' ഏജന്‍സി എന്നതിന് പകരം 'എക്‌സ്-എ.ബി.യു' എന്നാക്കി മാറ്റി. ഒരു ഡയലോഗിൽ, സ്കോച്ച് എന്ന വാക്ക് ഡ്രിങ്ക് എന്നാക്കി . റഷ്യയെക്കുറിച്ചുള്ള പരാമർശവും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബ്ലാക്ക് പ്രിസണ്‍ റഷ്യ' എന്നത് 'ബ്ലാക്ക് പ്രിസണ്‍' എന്നാണ് മാറ്റം വരുത്തിയത്. എന്നാല്‍ പുറത്തുവന്ന സെന്‍സര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
ജനുവരി 25 നാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 10 ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വരും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാറൂഖ് ഖാൻ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിൽ എത്തുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രദർശനത്തിനെത്തുന്ന എസ്. ആർ.കെ ചിത്രമാണിത്.
പത്താന്റെ റിലീസിങ് തീയതി അടുക്കുമ്പോൾ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിന്റെ പ്രചരണഭാഗമായി അഹമ്മദാബാദിലെ അൽഫവൻ മാളിൽ സ്ഥാപിച്ചിരുന്ന ചിത്രത്തിന്റെ കട്ടൗട്ടുകൾ ബജ്രാജ് ദാൾ പ്രവർത്തകർ നശിപ്പിച്ചിരുന്നു. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

