Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാന്റെ ആ...

സൽമാൻ ഖാന്റെ ആ റെക്കോർഡ് ഷാറൂഖ് തകർക്കും! അഡ്വാൻസ് ബുക്കിങ്ങിൽ തരംഗമായി 'ജവാൻ'

text_fields
bookmark_border
സൽമാൻ ഖാന്റെ ആ റെക്കോർഡ് ഷാറൂഖ് തകർക്കും! അഡ്വാൻസ് ബുക്കിങ്ങിൽ  തരംഗമായി ജവാൻ
cancel

ന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ ഏഴിനാണ് ജവാൻ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റ പ്രീ- ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഷാറൂഖ് ഖാന്റെ ജവാൻ റിലീസിന് മുമ്പ് തന്നെ റെക്കോർഡ് സൃഷ്ടിക്കുകയാണ്. സെപ്റ്റംബർ 1 നാണ് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. പി.വി. ആറിൽ 103,000ഉം സിനിപോളിസിൽ 21,000 ടിക്കറ്റുകളാണ് ആദ്യ ദിവസം പോയതെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. കൂടാതെ ജവാന്റെ തമിഴ് പതിപ്പിനും കാഴ്ചക്കാരേറെയാണ്.

കൂടാതെ സൽമാൻ ഖാന്റെ കിസി ക ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ് റെക്കോർഡും ഷാറൂഖ് ഉടൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഈ വർഷം ഏപ്രിൽ 23 ന് റിലീസ് ചെയ്ത സൽമാൻ ചിത്രം 3.39 കോടിയാണ് പ്രീ ബുക്കിങ്ങിലൂടെ നേടിയത്. ഷാറൂഖ് ഖാൻ ചിത്രമായ പത്താന്റെ അഡ്വാൻസ് ബുക്കിങ് 32 കോടിയാണ്.

ഷാറൂഖ് ഖാന്റെ മാസ് ആക്ഷൻ ചിത്രമാണ് ജവാൻ. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉഗ്രൻ ഫൈറ്റ് രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ട്രെയിലർ. കൂടാതെ ട്രെയിലറിലെ ഡയലോഗും ചർച്ചയായിട്ടുണ്ട്. നയൻതാര നായികയായി എത്തുന്ന ജവാനിൽ ദീപിക പദുകോൺ കാമിയോ റോളിൽ എത്തുന്നുണ്ട്. യോഗി ബാബു, പ്രിയാമണി എന്നിവരാണ് മറ്റുതാരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanjawansalaman khan
News Summary - 1 lakh tickets sold, Shah Rukh Khan's Jawan With film beats Kisi Ka Bhai's total advance booking in just a few hours
Next Story