Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`ആരും അമ്മ വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവെക്കും'; ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

text_fields
bookmark_border
`ആരും അമ്മ വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവെക്കും; ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ
cancel

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ. വരുന്ന ഭരണസമിതി നല്ല ഭരണം കാഴ്ചവക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ആരെയും വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 'വോട്ട് ചെയ്തു, നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ട്. ആരും സംഘടന വിട്ടു പോകുന്നില്ല. അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കും', മോഹൻലാൽ പറഞ്ഞു.

കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്റണി പെരുമ്പാവൂരിന് ഒപ്പമാണ് മോഹൻലാൽ എത്തിയത്.

സി​നി​മ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന ‘അ​മ്മ’​യി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പാണ് ഇന്ന് നടക്കുന്നത്. മോ​ഹ​ൻ​ലാ​ൽ ഒ​ഴി​വാ​യ​തോ​ടെ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് ശ്വേ​ത മേ​നോ​ൻ, ദേ​വ​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​ൻ കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു. ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​ണ്ണി ശി​വ​പാ​ൽ, അ​നൂ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നാ​സ​ർ ല​ത്തീ​ഫ്, ജ​യ​ൻ ചേ​ർ​ത്ത​ല, ല‍ക്ഷ്മി പ്രി​യ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഏ​ഴം​ഗ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് 11 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തേ​ക്ക് എ​തി​രി​ല്ലാ​തെ അ​ൻ​സി​ബ ഹ​സ്സ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​ട​പ്പ​ള്ളി മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ രാ​വി​ലെ 9.30 ഓടെ ആരംഭിച്ച വോ​ട്ടെ​ടു​പ്പ് ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ നീ​ളും. അ​തി​നു​ശേ​ഷം വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. മൂ​ന്ന​ര​മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. അ​ഞ്ഞൂ​റോ​ളം അം​ഗ​ങ്ങ​ളാ​ണ് സം​ഘ​ട​ന​യി​ലു​ള്ള​ത്. 74 പേ​ർ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന നി​മി​ഷം ഭൂ​രി​ഭാ​ഗം​പേ​രും പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ പ​ത്തെ​ണ്ണം ത​ള്ളു​ക​യും ചെ​യ്തു. പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് ജ​ഗ​ദീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബാ​ബു​രാ​ജ് എ​ന്നി​വ​രും മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​സി​ഡ​ൻ​റാ​യി വ​നി​ത എ​ത്ത​ട്ടെ​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ജ​ഗ​ദീ​ഷി​ന്‍റെ പി​ന്മാ​റ്റം.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട ബാ​ബു​രാ​ജി​നെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ അ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ പി​ൻ​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​രു​ന്ന ന​വ്യ​നാ​യ​രും ആ​ശ അ​ര​വി​ന്ദും ഒ​ടു​വി​ൽ പി​ന്മാ​റി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്. അ​ന്നു​മു​ത​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി എ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mohanlal voted in amma election
Next Story