Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഅ​മ്മ​യി​ലെ...

അ​മ്മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം -മ​ന്ത്രി

text_fields
bookmark_border
അ​മ്മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം -മ​ന്ത്രി
cancel

പ​ത്ത​നം​തി​ട്ട: സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തെ​ന്ന്​ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. സി​നി​മ വ്യ​വ​സാ​യ​ത്തി​ല​ല്ല, താ​ര​സം​ഘ​ട​ന​യി​ലാ​ണ് കു​റെ​യ​ധി​കം പ്ര​ശ്ന​ങ്ങ​ൾ. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

എ​ങ്കി​ലും സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട ഘ​ട്ട​ത്തി​ൽ ഇ​ട​പെ​ടും. അ​ടു​ത്ത ദി​വ​സം സി​നി​മ മേ​ഖ​ല​യി​ലെ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

അ​മ്മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സി​നി​മ മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന വ്യ​ക്തി​ത്വ​ങ്ങ​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് പോ​കാ​തെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ ഇ​ട​പെ​ട​ണമെന്നും മ​ന്ത്രി വി​ഷ്ണു​നാ​ഥ്​ പ​റ​ഞ്ഞു.

സിനിമ സംഘടനകളുമായി ഇന്ന്​ ചര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സി​നി​മ-​സാം​സ്‌​കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ചൊ​വ്വാ​ഴ്ച​ ച​ര്‍ച്ച ന​ട​ത്തും. വൈ​കീ​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം മാ​സ്ക​റ്റ്​ ഹോ​ട്ട​ലി​ലാ​ണ് ച​ര്‍ച്ച. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യാ​ണ് എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം വി​ളി​ക്കു​ന്ന​ത്.

അ​ഭി​നേ​താ​ക്ക​ള്‍, നി​ര്‍മാ​താ​ക്ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍, സാ​ങ്കേ​തി​ക പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ കാ​ണു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി മ​ന്ത്രി അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. നി​ല​വി​ൽ സി​നി​മാ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളും ച​ർ​ച്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film industryAMMAPC Vishnunath
News Summary - Minister PC Vishnunath: Govt to Intervene in Cinema Issues When Needed
Next Story